0%

Chapter Title : നിശാഗന്ധി 3 [വേടൻ]

Author : Kambikathakal Read All Parts 2K

ഞാനായിട്ട് അതിന് മെനകെട്ടിട്ടുമില്ല.. ""

അവളെന്നെ സംശയത്തോടെ നോക്കിയൊന്ന് അമർത്തി മൂളി, വിശ്വാസം വന്നിട്ടില്ല പെണ്ണിന്...അതാ... ഉള്ളത് പറഞ്ഞാ നായിക്ക് മുറുമുറുപ്പ് ന്ന് പറയണപോലെയയല്ലോ

"" ന്റെ കാര്യം വിട്... ചേച്ചിക്ക് എത്ര പേര് ഉണ്ടായിരുന്നു.. ""

"" പോടാവിടുന്ന്...
ഒരുപാടൊന്നുല്ലായിരുന്നു പക്ഷെ ഒന്നുണ്ടായിരുന്നു പ്ലസ് വണ്ണിൽ വെച്ച്... ""

അവളൊന്ന് ചിരിച്ചു,

"" അഹ് പെണ്ണാള് കൊള്ളാലോ... പറ കേക്കട്ടെ...""

"" ജോൺ ന്നായിരുന്നു അവന്റെ പേര്... ആള് സ്മാർട്ട്‌ ആയിരുന്നു... വല്യകുഴപ്പൊന്നുല്ല കാണാനും... അതാ അവൻ വന്ന് പറഞ്ഞപ്പോ ഞാനും ഓക്കേ പറഞ്ഞത്.. പക്ഷെ മൂന്നാഴ്ച്ച കഴിഞ്ഞു അവന്റെ അപ്പന് ട്രാൻസ്ഫർ ആയെന്ന് പറഞ്ഞു അവനൊരു ബൈ യും തന്ന് പോയി... പിന്നാ വഴിക്കാരും വന്നിട്ടില്ല... "" അവളൊരു നെടുവീർപ്പിട്ടു

"" ജോൺ സാർ ബൈ മാത്രമല്ലല്ലോ ഒരുമ്മയും തന്ന് കാണണമല്ലോ... "" ഞനൊന്ന് അടക്കി ചിരിച്ചു.. അവളുടനെ കണ്ണുമിഴിച്ചു ന്നെ നോക്കി... നിനക്ക് എങ്ങനെ മനസിലായി ന്ന്..

"" എത്ര ഗൗതം മേനോൻ സിനിമ കണ്ടിരിക്കുന്നു ന്റെ പൊന്ന് ചേച്ചി.. ""

""നിനക്കതിൽ പ്രശ്നമൊന്നുമില്ലേ...? ഞാങ്കരുതി നിനക്കത് ഫീലാവുന്ന്... ""

"" ഏയ്യ്.. പാസ്ററ് ഈസ്‌ പാസ്ററ്... ഞാൻ അത്രേ കരുതുന്നുള്ളു.... നന്നും പറഞ്ഞു ഇനി പോയ തലയടിച്ചു ഞാൻ പൊട്ടിക്കും... ആഹ്ഹ് "" ന്നെ കണ്ടവൾ പൊട്ടിച്ചിരിച്ചതും കൂടെ ഞാനും കൂടി..

"" ഓഹ് സാർ പിന്നെ മാന്യൻ... എവിടെ ചെന്നാലും നിന്റെ കാര്യം പറയാനല്ലേ പെൺപിള്ളേർക്ക് സമയൊള്ളു... സിദ്ധു... അങ്ങനെ... ഇങനെ...
ന്തിന് ഞങ്ങടെ കൂടെ പഠിക്കണത് വരെ... ചൊറിഞ്ഞു

💬 Comments

View all comments