0%

Chapter Title : നിശാഗന്ധി 3 [വേടൻ]

Author : Kambikathakal Read All Parts 1.3K

വരും നിക്കപ്പോ... ഹ്മ്മ് ഇനിയട്ടെ... കൊല്ലും ഞാൻ... ""

അവള് വാശിയോടെ ന്റെ നെഞ്ചിൽ ആഞ്ഞു കടിച്ചു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" നിക്കിപ്പോളും വിശ്വസിക്കാനാവുന്നില്ല കർത്താവെ... ഞാനീ അറിയുന്നതും, കേൾക്കുന്നതൊന്നും സ്വപ്നമല്ലല്ലോ.. ""

ന്റെ നെഞ്ചിൽ കിടന്നവളാ വിതുമ്പലിനിടയിലും ഒന്ന് ചിരിച്ചു,

"" ഇത് സ്വപ്നമല്ല, നമ്മളിലേക്കുള്ള യഥാർഥ്യമാണ്... ""

അവളാ കണ്ണുകൾ തുടച്ചെന്നെ നോക്കി പുരികം വളച്ചു ,

"" അതിച്ചിരി ഓവറായല്ലേ....."" അതിനവൾ അതെയെന്ന് തലയനക്കി,

"" മ്മ്.. നിക്കും തോന്നി... "" ഞാൻ ആ ഊഞ്ഞാലിലേക്ക് ആഞ്ഞിടിച്ചതും കടിച്ചുപിടച്ച ചിരിയവൾ പുറത്തേക്ക് വിട്ടു.

"" ഓഹ് നമ്മക്കിട്ട് വെച്ചതാണല്ലേ മാഡം.... മ്മ് അത് പോട്ടെ... ന്നിട്ട് പറ.... ന്തൊക്കെയോ ഒരുപാട് പറയാനുണ്ടെന്ന് പറഞ്ഞിട്ട്... ""

അവളെന്റെ കണ്ണുകളിലേക് തന്നെ നോക്കി കിടക്കയാണ്,

"" ഒന്നുല്ല... നിക്ക് അറിയണ്ടതെല്ലാം ഞാനറിഞ്ഞു... ""

"" ഓഹ് ഹോ... അത്രക്ക് ബുദ്ധിയോ...?? ന്നാ പറയ് ന്താ അറിഞ്ഞത്... ഞനൊന്ന് കേക്കട്ടെ.... ""

ഞാനവളെ പിടിച്ചു നേരെ ഇരുത്തി,

"" അതൊക്കെ സമയമാവുമ്പോ ന്റെ മോൻ താനേ അറിയും... ഇപ്പോ ഇങ്ങ് വാ.. വന്നീ ചേച്ചീനെ ഒന്ന് കെട്ടിപ്പിടി... "" അവളിരു കൈ നീട്ടിയതും ഞനൊന്ന് പുച്ഛിച്ചു, അവിടെ നിന്നും എണ്ണിറ്റു,

'" ഹയ്യ കെട്ടിപ്പിടിക്കാൻ പറ്റിയ മൊതല്.. നീയൊന്ന് പോടി... ""

അതിനവൾ കാല് കൊണ്ടൊരു തോഴി തന്നിട്ട് കണ്ണുരുട്ടി, ചിരി വന്നെങ്കിലും ഞനത് മനഃപൂർവം മറച്ചു,

"" ദേ... നോക്കിയേ ന്റെ ഷർട്ടൊക്കെ ആകെ നശാക്കി പെണ്ണ്... ""

ഞാനിട്ടിരുന്ന ഷർട്ട്‌ ഊരി തിരിച്ചും മറിച്ചും നോക്കി

💬 Comments

View all comments