0%

Chapter Title : നിശാഗന്ധി 4 [വേടൻ]

Author : Kambikathakal Read All Parts 1.3K

ചുണ്ടുകൾ കൊണ്ട് നുകർന്നെടുത്തു,

ന്റെ നെഞ്ചിൽ തള്ളി കതകും തുറന്ന് ഓടിയ പെണ്ണിനെ ഞനൊന്ന് നോക്കി, നീല അനാർക്കലിയിൽ ഒഴുകിയാടുന്ന കാർകൂന്തൽ, പൊട്ടി തെറിച്ച കുപ്പിവള പോലുള്ളവളുടെ ചിരിയും നോക്കി ഞാൻ ആ കട്ടിളയിൽ ചാരി നിന്നു,

"" ആകെ ചുവന്നു തുടുത്തട്ടുണ്ടല്ലോടി പെണ്ണെ.. ഏഹ്.. എന്തായിരുന്നു മേളിൽ...""

താഴേന്നു അവളെ തളിക്കുന്നത് കേട്ടാണ് ഞാൻ താഴേക്ക് ചെല്ലുന്നത്, ചെന്നതും പിന്നൊന്നും പറയാതെ ഞങ്ങൾ കോളേജിലേക്ക് ഇറങ്ങി.
അവര് രണ്ടാളും അവരുടെ വണ്ടിക്കും ഞാൻ ന്റെ ബൈക്കിനും...

"" ന്താടാ മലരേ ലേറ്റ് ആയെ.... ""
വിശാലിന്റെ വീട്ടിലേക്ക് കയറ്റിയതും അവൻ അകത്തു നിന്നും ഇറങ്ങി വന്നു.

"" കുറച്ച് താമസിച്ചു അതാ ലേറ്റ് ആയെ..വന്ന് കേറ് മലരേ....""

അവൻ കയറിയതും ഞാൻ വണ്ടി മുന്നോട്ടെടുത്തു.
കോളജിലേക്ക് വണ്ടി കയറ്റുമ്പോ അവനൊന്ന് മൂത്രമൊഴിച്ചിട്ട് വരാമെന്നും പറഞ്ഞു പോയി.

"" ഗോപിയേട്ടാ ന്തേലും കഴിക്കാനെടുത്തോ.. നല്ല വിശപ്പ്.."" ഞാൻ ക്യാന്റീനിലേക്ക് കയറിയതും അടുക്കളയിൽ നിൽക്കുന്ന ഗോപിയേട്ടനോട് വിളിച്ചു പറഞ്ഞു, പുള്ളി ഇപ്പോ എടുക്കാമെന്നു പറഞ്ഞതും ഞാൻ അകത്തേക്ക് നടന്നു..

നോക്കുമ്പോ ഇന്നലെ തല്ലിയവമ്മാർ എല്ലാമുണ്ട്, സബാഷ്... ഞാൻ എല്ലാരേം നോക്കിയൊന്ന് ചിരിച്ചു അവിടെ പുറകിലെ ഡെസ്കിലേക്ക് ഇരുന്നു, ന്നെ കണ്ട് കലിപ്പിച്ചു നോക്കി അവന്മാര് മുന്നിലുള്ള ചായ കയ്യിലെടുത്തു.

എല്ലാത്തിന്റേം മുഖത്തും കയ്യിലും കേട്ടൊക്കെ ഉണ്ടല്ലോ..പാവങ്ങൾ...ഞാനൊന്ന് മനസ്സിൽ പറഞ്ഞു..
അപ്പോളേക്കും ഗോപിയേട്ടൻ അപ്പവും വെജ് കറിയും ക്കൊണ്ട് വെച്ചു അവന്മാരെ ഒളികണ്ണിട്ട് ന്നെ നോക്കിയൊന്ന് ചിരിച്ചു.. തിരിച്ചു ഞാനും..

"" ശ്ഹ്.. ശ്ഹ്.... "" ഞാൻ കഴിച്ച് തുടങ്ങിയതും

💬 Comments

View all comments