Chapter Title : നിശാഗന്ധി 4 [വേടൻ]
സൈഡിൽ നിന്നൊരു വിളി. ഞാൻ തല ചെരിച്ചു നോക്കി, രാഖി ചേച്ചി...
"" ഇതെന്താ ക്ലാസ്സിലൊന്നും കേറണില്ലേ...""
ഞാനൊരു ചിരിയോടെ കൈ ഉയർത്തി ചോദിച്ചതും അവര് ദേണ്ടടാ ന്റെ ഡെസ്കിലേക്ക് വന്നു.
"" ഓഹ് അവിടെ പോയിട്ട് ആരെ കാണാൻ.. ഇവിടാകുമ്പോ കുറച്ച് പ്രൈവസി കിട്ടും...'"
""ന്തിന്...??"" ഞാൻ കയ്യിലെടുത്ത അപ്പം കറിയിൽ മുക്കി വായിലേക്ക് വച്ചു തിരിച്ചു ചോദിച്ചതും, അവരെന്റെ വായിലേക്ക് നോക്കി ഇരിക്കുന്നത് ഞാൻ കാണുന്നെ.
"" മ്മ്.. ന്തേ വേണാ... "" അത് കണ്ട് ഒരു ചിരിയോടെ തമാശക്ക് ചോദിച്ചതും.. അവരത് വാ തുറന്ന് സ്വീകരിച്ചു. ഞനൊന്ന് ഞെട്ടി,
ന്റെ മുഖം കണ്ട് കണ്ണോന്ന് ചിമ്മി ക്കാട്ടി അവരൊന്ന് ചിരിച്ചു.
അങ്ങനെ ഓരോന്ന് സംസാരിച്ചു ഇരിക്കുമ്പോ അവരെന്റെ കറി പാത്രത്തിലെ ഗ്രീൻബിസ് പെറുക്കി കഴിച്ചോണ്ടിരുന്നു
"" ഹാ ഇതാര്.. സ്റ്റെഫിയോ... വാടി വാ... ""
ഒരു നിമിഷം വായിലേക്ക് വെച്ച അപ്പം ന്റെ നെറുകിൽ കേറി. ഞനൊന് ചുമച്ചു ഉടനെ ന്റെ നേരെ തിരിഞ്ഞ രാഖി ന്റെ തലയിൽ തല്ലിയവൾ നിക്ക് വെള്ളം എടുത്ത് തന്നു.. ന്നാലും കഴുത്തോന്ന് തിരിച്ചു നോക്കാൻ ന്റെ പേടി ന്നെ അനുവദിക്കുന്നില്ല..
അവൾ ചുണ്ടോടടുപ്പിച്ചു തന്ന വെള്ളം കുടിക്കുമ്പോ അവൾ നേരത്തെ ഇരുന്ന ഡെസ്കിലേക്ക് നിക്ക് പരിജയമുള്ള രണ്ടാളുകൾ വന്നിരുന്നു..
"" ഗോപിയേട്ടാ... ചൂടായിട്ട് ഓരോ ചായയെടുത്തോ...!! ഇന്നോരാളെ നല്ലപോലെ കാണാനുള്ളതാ... ""
അവളാ ഡെസ്കിലേക്കിരുന്ന് ന്നെയൊന്ന് നോക്കി കുറച്ച് കടുപ്പത്തിൽ പറഞ്ഞതും,, ഞാൻ കള്ളന്മാര് നോക്കുന്ന പോലെ ചുറ്റും നോക്കി,
"" ആഹ്ഹ് ഇതാര് സിദ്ധുവോ...??
💬 Comments
View all comments