Chapter Title : നിശാഗന്ധി 4 [വേടൻ]
അക്ഷരെ നീ കണ്ടില്ലേ സിദ്ധുനെ... ""
ന്നെ ആദ്യമായിട്ട് കാണുന്ന പോലെ അവൾ അക്ഷരയെ നോക്കിയതും അവളൊന്ന് ന്നെ നോക്കി ചിരിച്ചതെ ഉള്ളു. നിനക്കുള്ളത് വരുന്നുണ്ടെടാ ന്ന് പറയുന്ന പോലെ.
രാഖി ഞങ്ങളെ നോക്കി ഒരു ചിരിയോടെ വീണ്ടും കൈയിട്ടു വാരാൻ തുടങ്ങി,
അതിലേക്കും, അവളെയും നോക്കി രണ്ട് കണ്ണുകൾ കത്തി ജ്വാലിക്കുന്നത് ഞാൻ കണ്ടിരുന്നു, ഇടക്ക് ന്നെ നോക്കിയൊന്ന് കണ്ണുരുട്ടാനും മറന്നില്ല..
ഇനി നിന്നാ ശെരിയാവില്ല ന്ന് മനസിലായതോടെ ഞാൻ അവിടുന്ന് എണ്ണിറ്റ്.
"" ആഹ്ഹ് മതിയാക്കിയോ... കഴിച്ചില്ലല്ലോ നീ മുഴുവനും... ""
രാഖി ന്റെ കയ്യിൽ പിടിച്ചു നിർത്തി
"" ഇപ്പോ ഞാൻ കഴിപ്പ് നിർത്തിയില്ലേ പിന്നെനിക്ക് ഒരിക്കലും കഴിക്കണ്ട വരില്ല... അതോണ്ട് പോവാ..."" ഞാൻ നേരെ കയ്യും കഴുകി പൈസയും കൊടുത്ത് വെളിയിലേക്ക് ഓടി,
"" ഇവനിതെന്ത് പറ്റി... "" ന്റെ പോക്കും നോക്കി രാഖി താടിക്ക് കൈ കൊടുത്തു.
"" അവനിന്ന് ന്തെങ്കിലുമൊക്കെ പറ്റും... "" ന്റെ പോക്ക് നോക്കിയൊരു ആത്മഗതം പറഞ്ഞു ആ ചായ അവൾ ചുണ്ടോടടുപ്പിച്ചു.
അവിടുന്ന് നേരെ ക്ലാസ്സിലേക്ക് കയറുമ്പോ ക്ലാസ്സിൽ മുഴുവൻ അലമ്പ്.. ഞാൻ വന്നതും ഓഹ് വന്നോ ന്നും ചോദിച്ചായി പിന്നെ.
"" നിയിത് ആർടെ മറ്റെടത്ത് പോയി കിടക്കായിരുന്നു..""
"" ഞാൻ കഴിക്കാൻ ക്യാന്റീനിൽ.... "" ഞാൻ അവനെ തള്ളി നീക്കി അവന്റപ്പുറമിരുന്നു.
"" അതെന്നാ ന്നെ വിളിക്കാഞ്ഞേ നീ..."" വിശാല് ചാടി എണ്ണിറ്റ്,
"" അതിന് നീ മൂത്രസഞ്ചിയും പൊക്കിപിടിച്ചോണ്ട് ഓടുവല്ലായിരുന്നോ, പിന്നെങ്ങനാ..!!"" എണ്ണിറ്റ് നിൽക്കുന്നവനെ പിടിച്ചിരുത്തി ഞാൻ ബാഗിൽ നിന്നും
💬 Comments
View all comments