0%

Chapter Title : നിശാഗന്ധി 4 [വേടൻ]

Author : Kambikathakal Read All Parts 1.3K

ബുക്കെടുത്തു,

"" ന്നാലുമോന്ന് വിളിക്കായിരുന്നു... "" ആരോടെന്നില്ലാതെ അവനൊന്ന് മുരണ്ടു.

"" നിയിത് ന്തോ നോക്കുവാ...!"" ഞാനാ ബുക്ക്‌ ഓടിച്ചു നോക്കുന്ന കണ്ട് അവൻ അക്ഷമയോടെ ചോദിച്ചു.

"" അസ്സേമെന്റ്... "" ഞാൻ ബുക്കിലെ ശ്രദ്ധ വിടാതെ പറഞ്ഞതും,

"" അതും നീ എഴുതിയോ...??'" അവനെന്റെന്ന് ആ ബുക്ക്‌ വാങ്ങി. ഞാനതിന് ആഹ്ഹ് ന്ന് മൂളുമ്പോ,

"" ഫേക്ക് ഫ്രണ്ട്..... കൺഫോം...!! "" അവനെന്നെ നോക്കി പിറുപിറുത്തു, ഉടനെ ബുക്കിൽ നിന്നും കിട്ടിയ പേപ്പറിൽ നിന്നും പിൻ ചെയ്ത വേറൊരു പേപ്പർ ഞാനവന് കൊടുത്തു..

"" ന്നാ ഫേക്ക് ഫ്രണ്ട് എഴുതിയതാ... വാങ്ങോ ആവോ....!! ""

ഞനവന്റെ നേരെ നീട്ടിയ പേപ്പർ അവന്റെ ഡെസ്കിലേക്ക് എറിഞ്ഞു,

"" മഹാലക്ഷ്മി ഏത് പാതിരാത്രി വന്നാലും മടക്കി അയക്കരുതെന്നാ... ഇങ്ങോണ്ടാ... "" അവനാ പേപ്പർ ഒരു ഇളിയോടെ കയ്യിലാക്കി, ഒന്ന് തൊഴുതു..,

""എണിച്ചു പോ മലരേ..."" ഞാനോരൊറ്റ ചവിട്ട് വെച്ച് കൊടുത്തു, അവൻ ദേ കയ്യിലെ പേപ്പറും പറത്തി പെൺപിള്ളേരുടെ അടുത്തേക്ക് തെറിച്ചു വീണു,

"" മേഘയിന്ന് ഷാംപൂ ഇട്ടിട്ടുണ്ടല്ലേ നല്ല മണം... ഏത് ഷാംപൂവാ തേക്കുന്നെ. ""
ചെന്ന് വീണതെ അവനവിടെ കിടന്ന് പുഷ്‌പ്പിക്കാൻ തുടങ്ങി, അവളുടെ മുടിയിൽ വിരൽ കോർത്തു അവൻ അവളുമ്മാരോട് ഓരോന്ന് പറഞ്ഞു ചിരി തുടങ്ങി,

"" ദേ ടാ ന്റേം ഷാംപൂ ഇട്ടിട്ടുണ്ട് നോക്കിയേ.. "" മേഘയെ പുകഴ്ത്തുന്ന കണ്ട് സഹിക്കാതെ അപർണ്ണ അവളുടെ മുടി വെച്ച് നീട്ടിതും അവനതുമൊന്ന് മണപ്പിച്ചു നോക്കി,.

"" മ്മ്ഹ്... ചീഞ്ഞ മത്തിടെ വാട.... പോയി കുളിയെടി

💬 Comments

View all comments