0%

Chapter Title : നിശാഗന്ധി 4 [വേടൻ]

Author : Kambikathakal Read All Parts 1.3K

തോരുന്നെയില്ല,
ഉള്ള് നീറി കരയുന്ന മഴയെ ശപിച്ചു ക്കൊണ്ട് ബന്തുകൾ ആ മഴയെ വെറുപ്പോടെ കണ്ടു.
ന്നാ ' മഴയെ പ്രണയിച്ചവന്റെ മരണത്തിന് വരാതെയിരിക്കാനാവില്ലല്ലോ ന്ന് മഴയും... ""

കുടയുമായി പാടം മുറിച്ചു കടക്കുന്ന മേപ്രത്തെ ശ്രീകുട്ട്യേ നിക്ക് കാണാം.. ഈ പെണ്ണിതെങ്ങോട്ടാ ഈ മഴത്ത്. വീടിനു മുന്നിലുള്ള പാടം കടന്നാൽ പെട്ടന്ന് കവലയിലെത്താം, രാത്രി ആയാൽ ആരും ഇത് വഴി വരില്ല, അത്ര ഇരുട്ടാണ്, പക്ഷെ അവൾ വരുന്നത് ഇങ്ങോട്ടണല്ലോ...

"" സിദ്ദേട്ടാ.. മുട്ടയുണ്ടാവോ തരാൻ.... "" അവളാ പടിക്കൽ നിന്ന് ഉറക്കെ വിളിച്ചു ചോദിച്ചു, ആ പാവാട മുട്ടോളം നനഞ്ഞിട്ടുണ്ട്, വെള്ളികൊലുസ്സിട്ട കാലുകൾ വിറക്കുന്നു,

""നോക്കട്ടെ.. നീയാ മഴത്ത് നിക്കാതെ കേറി വാ...""

ഞനാ സോപാനത്തിൽ നിന്നും പതിയെ എഴുന്നേറ്റു, അവൾ കുടയുമായി പല്ലുകൾ കുട്ടിയിടിച്ചു കയറി വന്നു,

"" ന്താടി ഈ നേരത്ത് ഇത്ര അത്യാവശ്യം...??
മ്മ് നീയിരി... ""

"" അത് അമ്മടെ വീട്ടിന്ന് വല്യമ്മയും മോളും വന്നിട്ടുണ്ട്... ""

അവള് കുട മടക്കി അകത്തേക്ക് നിന്നു, ഞാൻ നിക്ക് വേണ്ടി എടുത്ത ആ കാപ്പി ഗ്ലാസ്സ് അവൾക്ക് നേരെ നീട്ടി,

"" തണുത്തു വിറക്കണ്ട ന്നാ കുടിക്ക്... ന്നിട്ടാ കുടയിങ്ങ് താ ഞാൻ മുട്ടയുണ്ടോന്ന് നോകട്ടെ.. ""

അവളത് വാങ്ങി ചുണ്ടോട് ചേർത്തു കുടിച്ചു, ഞാൻ നേരെ അവളുടെ കുടയുമായി വെളിയിലേക്ക് ഇറങ്ങി, കൂട്ടിൽ മൊത്തം ഒന്ന് കണ്ണോടിച്ചു, പിന്നെ തുറന്ന്, ആകെ പത്തെണ്ണമെ കിട്ടിയുള്ളൂ, അതുമായി നേരെ അടുക്കളയിലേക്ക് കയറി കുട മടക്കി കയ്യിലാക്കി, ഫ്രിഡ്ജ് തുറന്ന് പാലോഴിച്ച

💬 Comments

View all comments