Chapter Title : നിശാഗന്ധി 4 [വേടൻ]
പറഞ്ഞങ്ങനെ ഇരുന്നു,
"" അപ്പൊ മോനോറ്റക്കാണോ അവിടെ...?? "'
വിമലേചിടെ ചേച്ചി ചോദിച്ചതും ഞനവരോട് ഓരോന്ന് പറഞ്ഞങ്ങനെ യിരുന്നു,
""സിദ്ധു ടാ ഒന്നിങ് വരോ...."" അകത്തുന്നു ചേച്ചി വിളിച്ചതും ഞാൻ അങ്ങോട്ടേക്ക് ചെന്നു,
"" ന്താച്ചി.. ""
"" എടാ നീയൊന്നിത് മേലേക്ക് വെച്ചേ... ന്നെ കൊണ്ടെത്തുല.... "" അവര് കയ്യിലെ വലിയൊരു പാത്രം ന്റെ കയ്യിൽ തന്നു.
"" ഓഹ് പണിയെടുപ്പിക്കാനായിരുന്നല്ലേ കേറിയിരിക്കാൻ പറഞ്ഞെ.. "" ഞനൊന്ന് ആക്കി,
"" നീ പോടാവിടുന്ന്..... "" അവരെന്റെ കയ്യിൽ തല്ലി, ഞാൻ അതും കയറ്റി വെച്ചു തിരിഞ്ഞതും
"" ഹാ സിദ്ധു.... നിയിവിടെ ഉണ്ടായിരുന്നോ... നീയിവന് ചായ കൊടുത്തില്ലേടി... ""
പുള്ളി കയ്യിലുണ്ടായിരുന്ന കവർ ചേച്ചിടെ കയ്യിലേക്ക് കൊടുത്ത്,
"" ഞാനിപ്പോ കുടിച്ചേയുള്ളൂ വിശ്വേട്ടാ... ന്നാ ഞാനിറങ്ങട്ടെ... ""
"" ഹാ അത്താഴം കഴിച്ചിട്ട് പോവാടാ... "" ഞാൻ പോകുവാണെന്നു പറഞ്ഞതും ഞാൻ ചിരിച്ചുകൊണ്ട് അതിനെ സ്നേഹത്തോടെ നിരസിച്ചു,
"" വേണ്ട പോവാ... വിശ്വേട്ടാ പോവാ... ചേച്ചി...'"
ഞാൻ കുടയുമായി വെളിയിലേക്ക് ഇറങ്ങി നടന്നു,ഒപ്പം ഫോൺ കയ്യിലെടുത്തു
"" പാവം... "" വിശ്വൻ അവന്റെ നടത്തം കണ്ട് ആരോടെന്നില്ലാതെ പറഞ്ഞു.
❤️❤️
💬 Comments
View all comments