Chapter Title : നിശാഗന്ധി 5 [വേടൻ]
ബാക്കി അതിലേക്ക് തന്നെ കയറ്റിയിട്ട് അവളുമാരെ നോക്കി കണ്ണുരുട്ടി..
"" ന്നാലും ഇതെപ്പോ മുതൽ തുടങ്ങി.....??"" പൊട്ടിച്ചു നീട്ടിയ ലെയ്സ് അവൻ എല്ലാർക്കും നീട്ടി അവനും എടുത്ത് കഴിച്ച്, പൊട്ടിച്ചപ്പോ കിട്ടിയ കാറ്റ് കൊണ്ടാണോ ന്നറിയില്ല നല്ലൊരു കാറ്റ് വീശിയിരുന്നു.
"" ന്റെ അമ്മയാണെ സത്യം.... ഞാനാദ്യയിട്ടാ ഇമ്മാതിരി പണി കാണിക്കുന്നേ.. അല്ലാതെ നീ കരുതുന്നപോലെയൊന്നുമില്ല.. ""
അവൻ പെട്ടെന്ന് ആ ലെയ്സ് പുറകിലേക്ക് വലിച്ചു അവന്റെ നിരപരാധിത്യം തെളിയിക്കാൻ ശ്രമിച്ചത് കണ്ടതെ അവളൊരു ചവിട്ട് വെച്ച് കൊടുത്ത് ന്നിട്ട് മാറ്റി പിടിച്ച കവർഅവൾ വീണ്ടും കയ്യിലാക്കി,
"" അതല്ലെടാ മൈ... ഇവര് തമ്മിലെ കാര്യാ ഞാഞ്ചോയിച്ചേ... "" ആൻഡ്രേസ്സ ഒരണ്ണം വായിലേക്ക് വെച്ചു ചോദിച്ചതും
"" ഏഹ്... അതിന് ഇവര് തമ്മിലെന്താ..??
ഓഹ്...ആയിശേരി...
യൂ ബ്ലഡി പെർവേർട്ട്... കൂടെ നടന്ന് ചതിക്കുന്നോടി പന്ന.....ഞാനിനി ആ പെണ്ണുമ്പുള്ളയോട് ന്തോ പറയുടി... ""
ആൻഡ്രസ്സയുടെ ചോദ്യം കെട്ടതെ അപർണ്ണയുടെ തോളിൽ ഇരുന്ന ന്നെ തള്ളിയെറിഞ്ഞു അവൻ അപർണ്ണയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു..
ഈ തന്തയില്ലാത്തവൻ ന്തോന്നാണോ കാണിക്കണേ.. അപർണ്ണ കുനിച്ചു നിർത്തി രണ്ട് ഇടി കൊടുത്തതും പിന്നവൻ വാ തുറന്നില്ല..
അതോടെ അവനോട് ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് രണ്ടിനും മനസിലായതോടെ ന്നെ നോക്കി, ഞാൻ ഉണ്ടായ കാര്യം മുഴുവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു കൊടുത്തു.
കേട്ട് കഴിഞ്ഞതും അവരെ അറിക്കാത്തതിലുള്ള കാരണം പറഞ്ഞെങ്കിലും കാര്യത്തിന്റെ ഗൗരവം മനസിലായതും അവർ പിന്നൊന്നും മിണ്ടിയില്ല.
"" ന്റെ പൊന്ന് ചേച്ചി നിങ്ങടെ വാവക്കും, കുഞ്ഞിനും ഒന്നും പറ്റിട്ടില്ലാ...
അവന് ബിപി ലോ ആയതാണ്..
💬 Comments
View all comments