Chapter Title : നിശാഗന്ധി 6 [വേടൻ]
ആള് വന്നു നോക്കി, വിളിക്കണ്ട താമസം ഞാനും അവളും അങ്ങോട്ടേക്ക് നടന്നു.
പിന്നെ ആ പയ്യമ്മാരുടെ മാതാപിതാക്കൾ വരുന്ന വരെ കുറച്ച് നേരം പോസ്റ്റ് ആകേണ്ട വന്നു, അങ്ങനെ വന്നൊരു തള്ള ചെക്കനെ കണ്ടപ്പോ മുതല് ന്നോട് ചാടി കേറാ... ന്നാ അവനെന്താ ചെയ്തിട്ടാ അടി കിട്ട്യേ ന്നല്ല... നല്ല മാതാവ്..
"" ഇവനെക്കെ ന്തിനാ ഇടികൊണ്ടെന്ന് എന്നെക്കാളും നന്നായിട്ട് ഇവനൊക്കെയറിയാം... അതോണ്ട് ഈ കൊടുത്തതൊക്കെ കുറഞ്ഞു പോയിന്നേ ഞാമ്പറയു... ""
"" കണ്ടോ സാറേ... ഇത്രയൊക്കെ ഉണ്ടാക്കിട്ടും അവന്റെ അഹങ്കാരം... പോലീസിനെ വിളിക്ക് സാറേ... അവര് വന്നിട്ട് തീരുമാനിക്കട്ടെ ബാക്കി...""
"" ഓഹ്.. നിങ്ങള് വിളി... പോലീസ് വരട്ടെ... ന്നിട്ട് തീരുമാനിക്കാം ബാക്കിയൊക്കെ.....
സാറ് വിളി സാറേ... അവര് വരട്ടെന്ന്.. ""
ഞാൻ അവിടുന്ന് എഴുന്നേറ്റു. പതിയെ അവളുടെ അടുത്തേക്ക് നടന്നു,. അപ്പോളേക്കും പ്രിൻസിപ്പൽ ന്നോട് കുറച്ച് റഷ് ആയി,
"" എസ്ക്യൂസ്മീ...മിസ്റ്റർ... ഇത്രേം പിള്ളേരുടെ മുന്നിലിട്ട് ഇവരെ തല്ലിയതും പോരാ താൻ ന്റടുത് വന്ന് ആളാകുന്നോ..?? ന്താ പൂർണിമയിത് ഗുണ്ടായിസൊ...!! ""
ഈ തലയിൽ മൂന്നു രോമം മാത്രം എഴുനേറ്റ് നിൽക്കുന്ന ഈ പുൽച്ചാടി മോനെ എനിക്ക് ആദ്യം കണ്ടപ്പോളെ പിടിച്ചിട്ടില്ല...
ഇവനെന്റെന്ന് തല്ല് മേടിക്കും..
"" ആടോ ഗുണ്ടായിസാ... തനിക്കെന്തെകിലും പറയാനുണ്ടോ...??
തന്നെപോലെ കുറെ എണ്ണം ഇങ്ങനെ ഞെളിഞ്ഞിരിക്കുന്നതോണ്ടാ നിക്കൊക്കെ ഇവിടെ വന്നിങ്ങനെയൊക്കെ ചെയ്യേണ്ടി വരുന്നത്... ന്നിട്ട് അയാള് കിടന്ന് ഷോ ഏറക്കുന്നു..
പിന്നെ.... ഇവനെയൊക്കെ ഞാൻ തല്ലിയതെ,,
ന്റെ കൊച്ചിനോട് മോശമായി സംസാരിച്ചതിനും അവളെ തല്ലിയതിനുമാ...
അങ്ങനെയുള്ളവമ്മാരെ ഞാൻ തല്ലല്ല... പൊതപ്പിക്കും,
ഒരുതവണ ഇവിടുന്ന് സസ്‌പെൻഷൻ കൊടുത്തിട്ടും ഇവനൊക്കെ എല്ലിന്റെ എടേൽ കേറുന്നുണ്ടകിൽ അത് നല്ല തല്ലിന്റെ കുറവ് തന്നാ...""
ഞാൻ നേരെ അവന്റെയൊക്കെ വീട്ടുകാരുടെ നേരെ തിരിഞ്ഞു,
"" മോനെ... ഒരുതവണ സസ്‌പെൻഷൻ കൊടുത്ത് വിട്ടത് ഇവിടെ ഭാരതനാട്യം കളിച്ചേനല്ല,""
നേരെ അവന്റെയൊക്കെ അടുത്തേക്ക് ചെന്നെല്ലാത്തിനെമോന്ന് നോക്കി, ന്നേ കണ്ടതും ല്ലാം തലകുനിച്ചു,
"" ഇനിയെതവനേലും ന്റെ കൊച്ചിനോട് അനാവശ്യം പറഞ്ഞുന്നു വല്ലോം ഞനറിഞ്ഞാ പൊന്ന് മോനെ... ഞനൊരു വരവൂടി വരും...
💬 Comments
View all comments