0%

Chapter Title : നിശാഗന്ധി 6 [വേടൻ]

Author : Kambikathakal Read All Parts 1.5K

ഞാ... ഞനറിയാണ്ട്... ന്തൊക്കെ.. യോ പറഞ്ഞു... സൊ.... സോറി.... ""

അവളത് പറഞ്ഞു മുഴുവിപ്പിച്ചില്ല അതിന് മുന്നേ ഒരെങ്ങലോടെ അക്ഷര അവളെ കെട്ടിപ്പിടിച്ചു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" ചേച്ചി... സ്റ്റെഫിയെ.. കണ്ടായിരുന്നോ...?? ""

"" ഏയ്യ് ഇല്ലെടാ...ഞാനും അവളെ നോക്കിയാ ഇങ്ങോട്ട് വന്നേ.. നിന്റടുത്തില്ലായിരുന്നു...?? ""

അതിന് ഞാൻ ഇല്ലെന്ന് തലയനക്കി തിരിച്ചു നടന്നു, ഈ പെണ്ണിതെവിടെ പൊയ്.. കുളിക്കടവിൽ നിന്നും വന്നിട്ട് റൂമിലേക്ക് പോകുന്നത് കണ്ടു.. തിരക്കി ചെന്നപ്പോ അവിടെയാരുമില്ല. ഞാൻ തലക്ക് കൈ വെച്ച്.

"" അമ്മാ... അവളെ കണ്ടാ... "" അടുക്കളയിലേക്ക് പാഞ്ഞോടുന്ന സ്റ്റെഫിയുടെ അമ്മയെ പിടിച്ചു നിർത്തി ഞാൻ ചോദിച്ചതും കയ്യിലെ ഉരുളി യിൽ പിടിച്ചു അല്പം കൂടെ മുറുക്കി അവരെന്നെ നോക്കി,

"" അവള് മോളിലെങ്ങാനും കാണും.. നീ വഴി മാറിയെ നിക്ക് പോയിട്ട് പണിയുണ്ട് ചെക്കാ..... "" അവരെന്നെ മറികടന്നു തിരക്കുപിടിച്ചു വെളിയിലേക്ക് ഓടി, ആരോട് ചോദിക്കും ഇനി.. ആഭിയെ ഞാൻ സ്റ്റെഫിയുടെയും അക്ഷരയുടെയും കോളിഗസിനെ കുട്ടികൊണ്ട് വരാൻ സ്റ്റേഷനിൽ അയച്ചിരിക്കാ.. കൂടെ ആൻഡ്രേസ്സയും പോയിട്ടുണ്ട്.. അപർണ്ണ പിന്നെ അടുക്കളയിൽ തന്നെ..

"" സോഫി... മോളെ.... ചേച്ചിയെ കണ്ടായിരുന്നോടാ... "" അവളോട് അത് ചോദിച്ചതും അവളെന്തോ ഓർത്തെന്ന പോലെ പെട്ടന്ന് ന്റെ അടുത്തേക്ക് വന്നു, ന്നോട് കുനിയാൻ പറഞ്ഞവൾ ന്റെ ചെവിയിൽ ലേക്ക് ചുണ്ടുകൾ അടുപ്പിച്ചു..

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" അത് ശരി...!! അവിടെല്ലാരേം തീ തീറ്റിച്ചിട്ട് നിയിവിടെ വന്ന് കാറ്റൊള്ളാ... ""

തറവാട്ടിൽ നിന്നും വീട്ടിലേക്ക് പോവാ.. ഞാൻ ചോദിച്ചാ മാത്രം ഞാൻ ഇവിടെ ഉണ്ടെന്ന് പറഞ്ഞാ മതിയെന്ന് ഇവൾ

💬 Comments

View all comments