0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.8K

ഓടിയെ...?? ""

അവളുടെ സംശയം വീണ്ടും ഉന്നയിച്ചു.

"" ഒക്കെ ഞാമ്പറയാം....!! നീയിപ്പോ അവളോട് ഞാൻ പറഞ്ഞപോലെ ചെയ്യാൻ വിളിച്ചു പറയെന്റെ മീനു.... ""

ഞാൻ ആക്സിലേറ്ററിലേക്ക് ആഞ്ഞു ചവിട്ടി, പിന്നവൾ ഒന്നും മിണ്ടാതെ അവളെ വിളിച്ചു പറഞ്ഞു, പിന്നെ ന്നെ നോക്കി ഇരുന്നതല്ലാതെ ഒന്നും മിണ്ടില്ല.

"" ഇനിപറ ന്താ പ്രശ്നം....?? "" ന്റെ ഫ്ലാറ്റിന്റെ ലിഫ്റ്റിൽ നിൽകുമ്പോളാണ് അവളുടെ ചോദ്യം വീണ്ടും. ഞനവളെയൊന്ന് നോക്കി, കാര്യം അറിഞ്ഞേ തീരു ന്നൊരു ഭാവം.

"" അത്... അത് ഞാമ്പറയാം പക്ഷെ

നീ പാനിക് ആകരുത്....!!

ഇന്നലെ വന്നവരുടെ ആളുകൾ അവിടെ... ആ പാർക്കിൽ ഉണ്ടായിരുന്നു... അവര് നമ്മളെ തേടി തന്നെ വന്നതാ... ""

ഞാൻ ഉള്ള ദേഷ്യം സൈഡിലേക്ക് അടിച്ച് തീർത്തു.

അവളും കാര്യം അറിഞ്ഞപ്പോ ഒന്ന് വിരണ്ടു. ഏത് നേരത്താണോ ഈ കാലമാടന്റെ കൂടെയൊക്കെ ചായ കുടിക്കാൻ പോകാൻ തോന്നിയെ എന്നാവും അവളുടെ മനസ്സിൽ...

"" അവർക്കെങ്ങ്നെ മനസിലായി നമ്മളുള്ള സ്‌ഥലം.."" അവളൊരു സംശയം പറഞ്ഞു.

"" ആ.... അറില്ല... ഇനിയെന്തായാലും ഇവിടെ നിക്കുന്ന സേഫല്ല... നമ്മക്കിവിടുന്ന് എത്രയും പെട്ടന്ന് പോണം...""

ഞാൻ പറഞ്ഞു നിർത്തിയതും ലിഫ്റ്റ് തുറന്നതും ഒന്നിച്ചു.ഞാൻ വേഗന്ന് ഇറങ്ങി ഫ്ലാറ്റിലേക്ക് നടന്നു..

"" പക്ഷെ എങ്ങോട്ട്...?? പോയാലും ഓഫീസിലെന്ത് പറയും.. അവര് ലീവ് തരൂന്ന് തോന്നണ്ണ്ണ്ടോ നിനക്ക്.....?? "'"

"" ഓഫീസിലെ കാര്യമോർത്ത് നിങ്ങള് ടെൻഷനാവണ്ട.. അതൊക്കെ ഞാൻ നോക്കിക്കോളാം... നിങ്ങടെ ജോലിയൊന്നും പോവില്ല... പോരെ...!! ""

ഞാനതും പറഞ്ഞു ഡോർ തുറന്നകത്തേക്ക് കയറി, നേരെ റൂമിലേക്ക്നടന്നു, പുറകെ അവളും,

💬 Comments

View all comments