Chapter Title : നിശാഗന്ധി 7 [വേടൻ]
വന്ന പാടെ ഞാൻ ഷർട്ട് അഴിച്ചു മാറ്റി ഒരു വൈറ്റ് ടി ഷർട്ട് എടുത്തിട്ടു..
ഒരു ഫ്ളോക്ക് കയറി വന്നതാണെങ്കിലും ഞാൻ വന്ന പാടെ ഡ്രെസ്സ് ഉരുമെന്ന് പുള്ളിക്കാരി കരുതില്ല.. അതിന്റെ ന്നോണം വായും പൊളിച്ചു നിന്നവളെ ഒരു ചിരിയോടെ ഞാൻ തട്ടി വിളിച്ചു.
"" നീ ഡ്രെസ്സ് ചേഞ്ച് ചെയ്യുന്നുണ്ടോ...?? "
അവളിട്ടിരിക്കുന്ന ചുരിദാർ നോക്കി ഞാൻ പറഞ്ഞതും അവളിലെന്ന് തലയനക്കി,
"" ഒക്കെ... ന്നാ നീ ഒന്ന് തിരിഞ്ഞേ... ഞാനി പാന്റോന്ന് മാറട്ടെ... ""
പറഞ്ഞതും അവളോരൊറ്റ വെട്ടോടെ തിരിഞ്ഞു.
ഞാൻ പിന്നെ പാന്റ് മാറി ഒരു ബ്ലാക്ക് ജീൻസ് എടുത്തിട്ടു.
"" പോവാം... സമയില്ല.... "" ഞാൻ ഫ്ലാറ്റും പൂട്ടി, അത്യാവശ്യ ഡ്രെസ്സും കയ്യിലെടുത്തു നേരെ അവളുമായി വെളിയിലേക്കിറങ്ങി.
"" ഇതിലല്ല.... ദോ.... അതില്....
അതിലാ നമ്മള് പോണേ.. ""
മുന്നിലെ കാറിലേക്ക് നടന്നവളെ ഞാൻ വിളിച്ചു നിർത്തി പാർക്കിങ്ങിൽ ഓരത്തായി മൂടിയിട്ടിരിക്കുന്ന വണ്ടിയിലേക്ക് ചൂണ്ടി ഞാൻ വണ്ടി അൺ ലോക്ക് ആക്കി, അവളെന്നെയൊന്ന് നോക്കി ന്റെയോപ്പം അങ്ങോട്ട് നടന്നു.
ഞനാ ഷീറ്റ് വലിച്ചു മാറ്റി,
'" ഇതാരുടെ വണ്ടിയാ...?? "" അവളാ വണ്ടി കണ്ട് ന്നോട് തിരക്കുമ്പോൾ മുന്നിൽ എന്റെ ബ്ലാക്ക് എൻഡ്രോവറിലേക്ക് ഞാൻ കയറിയിരുന്നു.
"" ന്റെ വണ്ടി...?? എന്തെ...?? "'
ന്ന് മറുപടി കൊടുക്കുമ്പോൾ അവളൊന്നുല്ലെന്ന് പറഞ്ഞു അകത്തേക്ക് കയറി,
സീറ്റ് ബെൽറ്റ് ഇട്ടതും ഞാൻ വണ്ടി മുന്നോട്ട് എടുത്തു. ഫ്ലാറ്റിന്റെ പാർക്കിംഗ് കഴിഞ്ഞതും വണ്ടി ഒരു കുതിപ്പോടെ മുന്നോട്ട് നീങ്ങി.
"" നീ വേണേൽ വീട്ടിലേക്കൊന്ന് വിളിച്ചു
💬 Comments
View all comments