0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.8K

പറഞ്ഞേക്ക് മീനാക്ഷി... ഒരാഴ്ച എവിടേലും ബിസിനസ്‌ ടൂറോ മറ്റോ പോവാണെന്ന്....!""

"" അതെന്തിനാ...?? "" ഞാൻ ഒരു നിമിഷം അവളെയൊന്ന് നോക്കി, ഉടനെ നാക്ക് കടിച്ചവൾ ഒരു സോറിയും പറഞ്ഞു ഫോൺ കയ്യിലെടുത്തു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" അപർണ്ണേ... വാ... വേഗം വന്ന് കേറ്..."" അവരുടെ ഹോസ്റ്റലിൽ വണ്ടി നിർത്തിയതും അവൾ ഓടി കയറി,

അവളോടും വീട്ടിൽ വിളിച്ചു പറഞ്ഞോളാൻ പറഞ്ഞതും അവളും വീട്ടിലേക്ക് വിളിച്ചു.

"" സിദ്ധു... പക്ഷെ ഓഫീസിൽ...!

എനിക്ക് ആണെങ്കിൽ ഈ മാസം ലീവില്ല...പ്രശ്നകോ...?? ""

അപർണ്ണ ടെൻഷനോടെ പറഞ്ഞതും, ഞാൻ മീറ്റിലൂടെ അവളെ നോക്കി,

"" നിങ്ങള്‌ രണ്ടാളും അതോർത്ത് പേടിക്കണ്ട.. രണ്ടാളുടേം സാലറി ഒന്നും കട്ട്‌ ആകില്ല... അതുപോരെ... ""

ഞനൊരു ഉറപ്പവർക്ക് കൊടുത്തു. പക്ഷെ അതിൽ വിശ്വാസം വരാതെ അവരെന്നെ നോക്കി

"" അതെന്താ... നിനക്കിത്ര ഉറപ്പ്....?? ഏഹ്..!! ""

മീനാക്ഷി ന്നോട് ചോദിച്ചതിന്, ഞാൻ ഒന്നും മിണ്ടില്ല, പിന്നേം ചോദ്യം.. രണ്ടാളും ഒന്നിച്ചു ചോദിക്കാൻ തുടങ്ങിയതും.

"" അതങ്ങനാ....!! നിങ്ങളുടെ ജോലിക്കൊ, കിട്ടുന്ന ശബളത്തിനോ, ഇതുമൂലം യാതൊരു വിധ പ്രശ്നങ്ങളും വരില്ല... ഞാനാ പറയുന്നേ... എന്തെ ആ ഉറപ്പ് പോരെ... ""

പിന്നെ അവരൊന്നും മിണ്ടില്ല , കുറെ ദൂരം ചെന്നിട്ടും രണ്ടാളും ന്നോട് ഒന്നും മിണ്ടുന്നില്ല ന്ന് കണ്ടതും ഞാൻ തന്നെ തുടക്കമിടാമെന്ന് വെച്ചു.

"" അപർണ്ണേ... സോറി,

ഞാങ്കാരണം നീയും ഇവളും കൂടെ പ്രശ്നം അനുഭവിക്കുന്നുണ്ടല്ലോ ന്നോർക്കുമ്പോ...""

പിന്നിലെ സീറ്റിലിരുന്ന് പുറത്തേക്ക് നോക്കി ഇരിക്കുന്നവൾ ന്റെ ശബ്ദം കേട്ടതും അല്പം നീങ്ങി മുന്നോട്ടേക്ക് ഇരുന്നു.

""

💬 Comments

View all comments