0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.8K

അവനെ നോക്കിയൊന്ന് ചിരിക്കാൻ മറന്നില്ല... അവൻ നിന്ന് വിറക്കുകയാണ്... അത് കണ്ടാ അറിയാം പാവം നല്ലോണം കഷ്ടപ്പെട്ടാ ഇത് ഉണ്ടാക്കിയെ ന്ന്...

"" സോറി അളിയാ.... ""ന്നെ അപ്പുറവും ഇപ്പുറവും നിന്ന് ന്നെ പിടിച്ചെഴുനേൽപ്പിക്കുന്നവരെയോന്ന് നോക്കി അവൻ നിക്ക് നേരെ പല്ല് കടിച്ചു.

"" അവന്റെ സോറി...!!

ചേട്ടാ...തേങ്ങാ പാലിൽ എന്തെകിലും കുറവുണ്ടെങ്കിൽ ദേ....

ഇവനെ പിഴിഞ്ഞോഴിച്ചാ മതി...രണ്ട് ലിറ്റർ കുറയാതെ കിട്ടും ഇതീന്ന്... പിന്നെ പിണ്ണാക്ക് ഇടക്ക് കേറാതെ നോക്കണോന്ന് മാത്രം...""

അവൻ അതും പറഞ്ഞു വീണ്ടും തേങ്ങ തീരുമാൻ തുടങ്ങി.. ഉടനെ വല്യമ്മമാർ അടക്കം എല്ലാം ചിരി തുടങ്ങി.. ആ അമല്ലെന്ന് പറയുന്നവനാണെകിൽ ശ്വാസം പോലും എടുക്കാൻ മെനക്കേടാതെ നിന്ന് ച്ചിരിക്കുന്നു... നാറി....

ഞാൻ പിന്നെ അവിടെ നിന്നില്ല. ഉച്ചക്ക് മുന്നേ സ്റ്റെഫിയും വീട്ടുകാരും അവരുടെ വീട്ടിലേക്ക് പോയിരുന്നു. കല്യാണത്തിന് അങ്ങനെയൊരു ചടങ്ങ് ഉണ്ടെന്ന്.

അവൾക്ക് ന്നേ വിട്ട് പോകാൻ ഒട്ടും താല്പര്യമില്ലാഞ്ഞിട്ട് കൂടിയും വീട്ടുകാരുടെ വാക്കിനാൽ മനസ്സില്ല മനസ്സോടെയാണ് ഇവിടുന്ന് പോയത്.

വൈകിട്ട് വിമലേച്ചിയും വിശ്വട്ടനും കുട്ടികളും വന്നിരുന്നു,ആശംസയറിയിച്ചു, അവര് പോകുന്ന വരെ ഡിങ്ക്രൂസ്സെന്റെ കയ്യിലുണ്ടായിരുന്നു.

പിന്നെ അടുത്തുള്ളവരും മറ്റും വന്നുപോയി..

അങ്ങനെ പാട്ടും ഡാൻസുമായി കല്യാണ വീടൊന്ന് കൊഴുത്തു, വിശാലിന്റെ ഒറ്റയാൾ പോരാട്ടത്തിനൊപ്പം അമലിന്റെ ക്യാബ്രെ കൂടെ ആയപ്പോ സംഭവം അടിപൊളി.

അങ്ങനെ അതെല്ലാം കണ്ടു ചിരിയോടെ നിക്കുമ്പോളാണ് മൊബൈൽ ബെല്ലടിക്കുന്നത്. ഞാൻ ചിരിയോടെ തന്നെ പുറകിലേക്ക് നടന്ന് പോക്കറ്റിൽ നിന്നും ഫോൺ കയ്യിലെടുത്തു,

"" നിയോറങ്ങില്ലേ...?? "" ഡിസ്പ്ലേയിൽ അവളുടെ പേര് കണ്ടതും ഞനൊരു ചിരിയോടെ ചോദിച്ചു.

"" എവി...ടാ....??

💬 Comments

View all comments