Chapter Title : നിശാഗന്ധി 7 [വേടൻ]
"" അത്രെയേറെ വേദന നിറഞ്ഞ സ്വരം. അത് കൊണ്ടാകാം ന്റെ മറുപടിയും അത്രക്ക് ഇടറിയത്.
"" ന്താ.... ന്താടാ..?? ന്തെങ്കിലും കുഴപ്പൊണ്ടോ വീട്ടില്... ""
"" വീട്ടില് കുഴപ്പൊന്നുല്ല..,
കുഴപ്പം നിക്കാ...!! നിക്കിപ്പോ നിന്നെ കാണണം...ഇല്ലേ... ഇല്ലേ ഞനിപ്പോ അങ്ങോട്ടേക്ക് വരും... ഉറപ്പാ...""
"" ന്റെടി... നിയിവിടുന്ന് പോയിട്ട് കുറച്ച് നേരല്ലേ ആയുള്ളൂ... ഇനിയിപ്പോ ന്തായാലും നാളെ കാണാല്ലോ....പിന്നെ ഫുൾ ടൈം ഞാനിന്റെയടുത്തില്ലേ പിന്നെന്നാ... ""
പിന്നിൽ നിന്നും വരുന്ന ശബ്ദം ഇരട്ടിച്ചതും ഞാൻ ഫോണുമായി ദൂരേക്ക് നടന്നു.അവളുടെ വാക്കുകളിലെ വേദനയെ പിടിച്ചോതുക്കാൻ ഞാൻ പരിശ്രമിച്ചു.
"" ആ.. അതൊന്നും നിക്കറില്ല.. നിക്കിപ്പോ കാണണം അത്രേന്നെ... ഇല്ലേ... ഇല്ലേ സത്യായിട്ടും ഞാൻ അങ്ങോട്ട് വരുവേ... ""
"" വേണ്ട.... വേണ്ട...!! ഞാവരാം... "" അവളുടെ സ്വഭാവം അറിയാവുന്നത് കൊണ്ടും നാളെയൊരു മംഗളകാര്യം നടക്കാൻ പോകുന്നത് കൊണ്ടും ഞാനത് സമ്മതിച്ചുപോയി. സമയം ഇപ്പോ ഇട്ട് മണി ആകുന്നു ഇപ്പോ ഇവിടുന്ന് ഇറങ്ങിയാ ഒരു ഒമ്പത് മണിയോടെ അവിടെ ചെല്ലാം..
ഞാൻ നേരെ വിശാലിന്റെ ബൈക്കിന്റെ അടുത്തേക്ക് നടന്നു, ദൈവം സഹായിച്ചു അത് വെളിയിൽ ആയിരുന്നു വെച്ചിരുന്നത്, അത് കണ്ടൊരു ദീർഘനിശ്വാസവും വിട്ട് ഞാൻ അകത്തേക്ക് നടന്നു. എല്ലാടത്തും ആളുകളുടെ ബഹളം.
വല്യമ്മയോടും ചെറിയമ്മയോടും, നല്ല ഷീണം ഉണ്ട് കിടക്കാൻ പോവാണെന്ന് പറഞ്ഞു ഞാൻ നേരെ മുറിയിലേക്ക് കയറി.
ഒരു രണ്ട് വട്ടം മുറിക്ക് ചുറ്റും നടന്നു അഗാതമയി ചിന്തിച്ചു. എങ്ങനെ ചാടും... ഡോർ തുറന്ന് ഞാൻ വെളിയിൽ ഇറങ്ങി, കതക്ക് ചാരി വരിയിലെ മൂന്നാമത്തെ മുറിക്കടുത്തേക്ക് നടന്നു, അത്
💬 Comments
View all comments