Chapter Title : നിശാഗന്ധി 7 [വേടൻ]
സാധനങ്ങൾ സൂക്ഷിക്കാൻ പണിതൊരു മുറിയാണ്, ഞാൻ നേരെ അങ്ങോട്ടേക്ക് നടന്നു. പക്ഷെ പൂട്ടിയിരിക്കുകയായിരുന്നു.
അവിടെയൊക്കെ നോക്കിയെങ്കിലും താക്കോൽ മാത്രം കണ്ട് കിട്ടിയില്ല.
ആ പ്രതീക്ഷയും പോയപ്പോ ഇനിയെന്ത് ചെയ്യും ന്നായി ന്റെ ചിന്ത.
തൊട്ടടുത്ത നിമിഷം ന്റെ തോളിലൊരു കൈ വീണു,
ഒന്ന് ഞെട്ടിയെങ്കിലും മുഖത്തെ കള്ളം പിടിക്കപ്പെട്ട ഭാവത്തിൽ ഞാൻ തിരിഞ്ഞു നോക്കി
പിന്നിലേക്ക് കയ്യും കെട്ടി ന്നേ നോക്കി നിൽക്കുന്ന പൂജ... ഞനൊരു ആശ്വാസത്തിന്റെ ചിരി ചിരിച്ചു.
"" ന്നാ ഇതല്ലേ നോക്കണേയേട്ടൻ... ""
പിന്നിൽ കെട്ടിയ കയ്യവൾ മുന്നിലേക്ക് നിക്ക് നേരെ വിടർത്തി പിടിക്കുമ്പോൾ ഒരു നീളത്തിലെ താക്കോൽ. ഞനൊരു സംശയത്തോടെ അവളെ നോക്കി, ഇവളിതെങ്ങനെ ഞാൻ ചാടാൻ നിക്കാണ് ന്ന് മനസിലായി....
ഉള്ളിലെ സംശയം മുഖത്തേക്ക് പ്രകടമായതും അവളൊന്ന് അർത്ഥവെച്ചു ചിരിച്ചു.
'"ഏടത്തിയേ കാണാൻ പോവായിരികുല്ലേ... ഹ്മ്മ്.. മ്മ് രണ്ടിന്റേം കല്യാണം ഉറപ്പിച്ചയോണ്ട് ഞാനൊന്നും പറയുന്നില്ല, മ്മ്... നടക്കട്ടെ.....നടക്കട്ടെ.. ""
അവളൊരു കാർന്നോര് കളിച്ചെന്റെ മുന്നിൽ തലങ്ങും വിലങ്ങും നടന്നതും, ഇത് വിളിച്ചു പറഞ്ഞ ആളെ നിക്ക് മനസിലായിരുന്നു.
ഞനാ കുഞ്ഞി ചെവിയിൽ പിടിച്ചു മുന്നോട്ടേക് വലിച്ചു,
"" ആഹ്ഹ്... ഏട്ടാ... വിട്... വിട്... വേദനിക്കൂണ്..""
അവളുടെ കരച്ചില് കണ്ടു കയ്യയച്ചതും ശബ്ദമുണ്ടാകാതെ ഞാൻ പൊക്കോളാൻ കണ്ണ് കാണിച്ചു. ചെവിൽ നിന്ന് കയ്യെടുക്കാതെ തിരിഞ്ഞു നടന്നവൾ തലച്ചേരിച്ചേന്നെ നോക്കി കൊഞ്ഞനം കുത്തി.
അവള് പോയതും ഞാനാ മുറി തുറന്നകത്തേക്ക് കയറി അടുക്കി വച്ചിരിക്കുന്നതിനെയൊന്നും തൊടാതെ ഞാൻ നേരെ പുറകിലെ ഓപ്പൺ ജനലിലേക്ക് നടന്നു.
അല്പം കഷ്ടപ്പെടേണ്ടി വന്നെങ്കിലും ഞാൻ ജനലിലൂടെ വെളിയിലെത്തി.
💬 Comments
View all comments