Chapter Title : നിശാഗന്ധി 7 [വേടൻ]
ഇരുട്ട് ആയത് കൊണ്ട് വ്യക്തമയി ഒന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും അപ്പുറത്തെ വീട്ടിലെ വെളിച്ചത്തിൽ ഒരു നേരിയ വെട്ടം അവിടെ തരുന്നുണ്ട്. ഞാൻ പതിയെയാ ഷെയിഡിൽ പിടിച്ചിറങ്ങി.
ഇന്നലത്തെ മഴയുടെ ആണെന്ന് തോന്നുന്നു നല്ല വഴുക്കലുണ്ടായിരിന്നു. അതുകൊണ്ട് ശ്രദ്ധിച്ചാണ് ഇറങ്ങിയത്.. ഇല്ലേ നാളെ കല്യാണം കൂടാൻ ഞാൻ ഉണ്ടായിന്ന് വരില്ല..
താഴെ ഇറങ്ങിയതും മുന്നിലെ ബഹളത്തെ ശ്രദ്ധ കേന്ദ്രികരിച്ചു ഞാൻ പിന്നലെ മതില് എടുത്ത് ചാടി. ശബ്ദം ഉണ്ടാക്കാതെ ബൈക്കിന്റെ അടുത്തേക്ക് നടന്നെങ്കിലും പിന്നെയാണ് ഒരു കാര്യം ഓർത്തെ താക്കോൽ എടുത്തിട്ടില്ല....
I am trapped.....!!
പിന്നെ സ്വന്തമായി കുറെ തെറിയും വിളിച്ചു, നിവർത്തിയില്ലാതെ മെയിൻ വഴിയിലൂടെ വിശാലിന്റെ അടുത്തേക്ക് നടന്നു
"" ടാ വണ്ടിടെ താക്കോലിങ്ങ് തന്നെ.... ""
നൂറേ നൂറിൽ നിന്ന് താണ്ടവം ആടിയിരുന്ന വിശാല് ന്റെ വാക്ക് കേട്ടതും പോക്കറ്റിലേക്ക് കൈ തിരുകി കീ എടുത്ത് തന്നു. ന്തിനാ ന്നൊന്നും ചോദിക്കാനുള്ള ബോധം ആ പാവത്തിനപ്പോളില്ല ന്നതാണ് സത്യം.
ഞാൻ അതുമായി വെളിയിലേക്ക് ഇറങ്ങിയെങ്കിലും ബൈക്കിലേക്ക് ചാവി ഇടുമ്പോ അത് മറ്റെന്തിന്റെയോ ചാവി ആയിരുന്നു..
ഞാൻ കീ നോക്കി, അവന്റെ കാറിന്റെ കീ ആയിരുന്നത്. പിന്നെയാണ് ഞാൻ ഓർത്തെ ബൈക്കിന്റെ കീ ന്റെ കയ്യിലല്ലേ... ഞാൻ നെറ്റിക്ക് കൈ വെച്ചു, അകത്തേക്ക് പാർക്ക് ചെയ്ത കാറിലേക്ക് കയറുന്നതിന് മുന്നേ
ഞാൻ കുറച്ച് പുറകിലേക്ക് നീങ്ങി നിന്ന് നുമ്പേ ഇറങ്ങി വന്ന വഴി ഞാൻ നോക്കി, ന്തിന്റെ കഴപ്പ് ആയിരുന്നോ.. ന്തോ... നേരെ ഇങ്ങ് വന്ന മതിയാരുന്നു...
ഉള്ളിൽ വീണ്ടും തെറിയും വിളിച്ചു ഞാൻ വണ്ടി
💬 Comments
View all comments