0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.8K

കൂടെ എന്തൊക്കെയോ മുറുമികൊണ്ടാണ് വരവ്.

ഞാനതിന് ഒന്ന് നോക്കിയതേ ഉള്ള്. പക്ഷെ അപർണ കാര്യം തിരക്കിയെങ്കിലും അവൾ വേറെ എന്തൊക്കെയോ ഓർത്തുള്ള ദേഷ്യത്തിലായിരുന്നു, ഇവൾക്കിത് ന്ത്‌ പറ്റി..

"" വൃത്തിക്കെട്ടവമ്മാര്... ഇവന്റെയൊക്കെ കാല് തല്ലിയോടിക്കണം... പട്ടികള്.. ഈഹ്ഹ.. ""

അത്രേം പറഞ്ഞവൾ അറപ്പോടെ തല വെട്ടിച്ചു. ഉടനെ വീണ്ടും അപർണ്ണ കാര്യം തിരക്കി

"" അവിടെയാ....ബാത്‌റൂമിന്റെവിടെ,

കുറച്ചവമ്മാര് ഒരുമാതിരി നോട്ടോം, വേണ്ടാത്ത വാർത്തമാനോം......""

അവള് ദേഷ്യത്തോടെ പറഞ്ഞതും,

"" നീയെന്തിനാ അതൊക്കെ കേക്കാൻ പോയെ...

നിനക്കിങ്ങോട്ട് പൊന്നുണ്ടായിരുന്നോ വേഗം...

അല്ലേലും എല്ലാടത്തും കാണും ഇതുപോലെ കുറെ ചെറ്റകളെ...''

മീനാക്ഷിക്ക് പുറമെ അപർണ്ണയും പല്ല് കടിച്ചതും, മീനാക്ഷി തുടർന്നു.

"" ഞാൻ പോന്നതാ....

അപ്പോള അതിലൊരുത്തൻ, പോവണോ ന്നും ചോദിച്ചെന്റെ ദേഹത്ത് തൊട്ട്...

മുഖമടച്ചോരെണ്ണം കൊടുക്കാൻ കൈ ഓങ്ങിയെങ്കിലും, അവനെന്നെ തടഞ്ഞു... ശേ...""

അവള് ഈർഷയോടെ മുഖം മാറ്റിയതും.കഴിപ്പ് നിർത്തി ഞനവിടുന്ന് പതിയെ എഴുന്നേറ്റു, അവർ ന്നെ വിശ്വസിച്ചു വന്നതാ.. അപ്പോ അവരെ നോക്കണ്ട കടമ നിക്കുണ്ട്..

ന്താണ് ന്നുള്ള മുഖഭാവത്തോടെ രണ്ടും ന്നെ നോക്കുമ്പോൾ, പേഴ്‌സ് ഞാൻ അപർണ്ണക്ക് മുന്നിലേക്ക് വെച്ച്,

"" ബില്ല് കൊടുത്തേക്ക്.... ഫുഡ്‌ നമ്മക്ക് വേറെ എവിടുന്നേലും കഴികാം..

മീനാക്ഷി നീ ന്റെ കൂടെ വാ.. ""

"" നീയിതെവിടെ പോവാ... വേണ്ട സിദ്ധു വെറുതെ ഒരു ഇഷ്യൂ ഉണ്ടാക്കേണ്ട... അവന്മാര് എവിടേലും പൊക്കോട്ടെ..''

അത് പറഞ്ഞു ഞാൻ മുന്നോട്ട് നടന്നതും മീനാക്ഷി കയ്യിൽ പിടി മുറുക്കി, ന്നെ പിന്തിരിപ്പിച്ചു.

അപർണ്ണയും അതിനെ കുട്ടു പിടിച്ചു

"" അതെ സിദ്ധു... നമ്മക് പോകാം..

💬 Comments

View all comments