0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.8K

എക്സൈട്ട്മെന്റിൽ ഇരുന്ന് പോയതാ. ""

പറഞ്ഞതും അവള് വണ്ടി സ്റ്റാർട്ട്‌ ആക്കി. മുന്നോട്ടേക്ക് എടുത്തു, ഞാൻ പിന്നിലേക്ക് കൈ ഇട്ട് ന്റെ ബാഗ് എടുത്ത് അതിൽ നിന്നും മറ്റൊരു ടി ഷർട്ട്‌ കയ്യിൽ എടുത്തു,

"" മ്മ്... ന്തേ...?? "'

ടി ഷർട്ട്‌ ഇടാൻ നോക്കിയ ഞാൻ കാണുന്നത് മുന്നിലെ മീറ്ററിലൂടെ ന്നെ നിറഞ്ഞ കണ്ണുകളോടെ നോക്കുന്ന മീനാക്ഷിയേയാണ്, അതിന് അവളൊന്നും ഇല്ലെന്ന് പറഞ്ഞതും ഞാൻ അത് വലിച്ചു കേറ്റി ഇട്ടു, ബാഗ് പുറകിലേക്ക് വെച്ചതും

അവള് മുന്നിലൂടെ നുഴഞ്ഞു പിന്നിലേ സീറ്റിലേക്ക് കടന്നു.

"" നിയിത് ന്തോന്ന് പെണ്ണെ

ഈ കാണിച്ചു കൂട്ടണേ ""

അവളുടെ ചേഷ്ടകൾ കണ്ട് അപർണ്ണ അവളോട് ചോദിച്ചതിന് മറുപടി കൊടുക്കാതെ അവള് പിന്നിലെ സീറ്റിലേക്ക് ഇരുന്നു.

"" നീ കൂടുതല് കാര്യമന്വഷിക്കാതെ നിന്റെ പാട് നോക്കി പോ... ""

അതും പറഞ്ഞവളെ നോക്കി തിരിഞ്ഞവൾ ന്റെ മുഖത്തേക്ക് നോക്കുമ്പോ,

"" നീയെന്തിനാ സിദ്ധു... നിക്ക് വേണ്ടി അവിടെ കിടന്ന് അടിയുണ്ടാക്കിയെ... ""

ആ കണ്ണുകളിൽ നിർവാരിത, കണ്ണുകൾ നിറഞ്ഞിരിക്കുന്നു. ഞാൻ അടിയുണ്ടാക്കിയതിന് ഇവളിനി ആവശ്യമില്ലാത്ത അർത്ഥങ്ങളോരോന്ന് സങ്കല്പിച്ചെടുക്കോ..

ഞാൻ അവരെ രണ്ടാളേം നോക്കി,

"" നിങ്ങളെന്നെ വിശ്വസിച്ചല്ലേ ന്റെ കൂടെ വന്നത്... അപ്പോ നിങ്ങൾക്ക് ന്തെങ്കിലും പ്രശ്നം ഉണ്ടായാ അത് തിരക്കേണ്ട കടമ നിക്കില്ലേ..!!

ഇതിപ്പോ നിയായൊണ്ടല്ല ഞാനവരേ ഇടിച്ചേ.. മറിച്ച് അപർണ്ണക്കാണ് ഇങ്ങനെ പറ്റുന്നതെങ്കിലും ഞാൻ ഇങ്ങനെ പ്രതികരിക്കു... ""

ആ വാക്കിലൂടെ അവളുടെ ചോദ്യത്തിനുള്ള ഉത്തരവും, അവളുടെ മനസ്സിലെ തെറ്റിദ്ധാരണയും മാറ്റി കൊടുക്കുക ന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ..

💬 Comments

View all comments