0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.8K

"" ഓഹ്... അത്രേം ഉള്ളല്ലേ... ""

"" ആഹ്ഹ് അത്രേ ഉള്ള്... അല്ലാതെ നീ കരുതുന്നപോലെ വേറൊന്നുല്ല..""

അവളുടെ ദേഷ്യം നിറഞ്ഞ ചോദ്യത്തിന് തിരിച്ചു ചെറു പുഞ്ചിരിയിൽ മറുപടി കൊടുത്തതും, പെണ്ണ് ചവിട്ടി തുള്ളി മുന്നിലെ സീറ്റിലേക്ക് തിരിച്ചു പോകാനൊരു ശ്രമം നടത്തി..

"" കുറെ കഷ്ടപ്പെട്ട് കേറി വന്നതല്ലേ.. ഇനി തിരിച്ചു പോണ്ട.. ഇവിടിരി... ""

മുന്നിലേക്ക് ആഞ്ഞവളെ ഞാൻ അവിടെ പിടിച്ചിരുത്തി, മുഖം വീർപ്പിച്ചു വെളിയിലേക്ക് നോക്കി ഇരിക്കുന്നവളെ ഞാൻ അപർണ്ണക്ക് മുന്നിലെ മീറ്റിലൂടെ കാണിച്ചു കൊടുത്തു,

"" വെറുതെയല്ല...!! സ്റ്റെഫി പറയുന്നതിലും കാര്യവോണ്ട്...ഇതാണ് സ്വഭാവം ങ്കിൽ, അവള് പറഞ്ഞതൊക്കെ കുറഞ്ഞു പോയിന്നെ ഞാമ്പറയു.. ""

അപർണ്ണ ഡ്രൈവിങ്ങിൽ നിന്നും ശ്രദ്ധ വിടാതെ ന്നെ കളിയാക്കിയതും, മീനാക്ഷി ന്റെ മുഖത്തേക്ക് ഒന്ന് നോക്കി, ഞനൊന്ന് ചിരിച്ചു സൈഡ് ഗ്ലാസിലൂടെ വെളിയിലേക്ക് നോട്ടം മാറ്റി.

പതിയെ കണ്ണുകളടച്ചു,

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" സിദ്ധു..... ദേ.. ഒന്നേണ്ണിറ്റെ... ""

ഇന്നലെ അവളുടെ കൂട്ടുകാരികളുടെ വീട്, വിരുന്ന് ന്ന് പറഞ്ഞു നിരങ്ങിട്ട് p വന്നത് ഒരു സമയത്താ.

വന്ന് കഴിഞ്ഞുള്ള അവളുടെ പരാതിപറച്ചിലും, കുശുമ്പത്തരവും കെട്ട് കിടന്നപ്പോളും സമയം കുറെ ആയി.. ന്നിട്ട് രാവിലെ വിളിച്ചുണർത്തിയിരിക്കുന്നു..

ഞാൻ കിടന്ന കിടപ്പിൽ തന്നെ അവളോട് കാര്യം തിരക്കി.. മൂളി തീരുന്ന കേസ് ആണെങ്കിൽ വെറുതെ എണ്ണിക്കണ്ടല്ലോ...!!

"" ദേ ന്നെയാ പള്ളിലൊട്ടൊന്ന് കൊണ്ടിച്ചെന്നും വിട്ടേ... നിക്കൊന്ന് കുർബാന കൂടണം... ""

"" ഹ്ഹ... നീ വേറെ വല്ലോരേം വിളിച്ചോണ്ട് പൊയ് കൂടിക്കോ... നിക്കിപ്പോ വയ്യന്നെ...""

കല്യാണം കഴിഞ്ഞു ഇപ്പോ ഒരാഴ്ച ആവുന്നു.

💬 Comments

View all comments