Chapter Title : നിശാഗന്ധി 7 [വേടൻ]
രണ്ട് ദിവസം എല്ലാരുടെ കൂടെ അവിടെ നിന്ന് പിന്നീട് ഞങ്ങളിങ്ങോട്ട് പോന്നിരുന്നു.
ഈ ദിവസം മുഴുവൻ ഓട്ടമായിരുന്നു ങ്കിലും ഇന്നലെ കുറച്ചധികം ഓട്ടം ഉണ്ടായിരുന്നു.
"" ഹാ.... അങ്ങനെ വല്ലോരുമൊന്നുമല്ലലോ ന്റെ കഴുത്തി താലി കെട്ടിയെ നീയല്ലേ... അപ്പോ...,
ദേ... എണ്ണിറ്റെന്നെ... ന്നിട്ട് ന്നെയൊന്ന് പള്ളിവരെ കൊണ്ടെന്നാക്ക്... ""
"" ടി ന്തായാലും വൈകിട്ട് പോണം... അപ്പോ അതുവഴി പള്ളിക്കേറിയ പോരെ.. വെറുതെ ഈ വെളുപ്പാൻ കാലത്ത് പോണോ... ""
ഞാൻ ഒന്നുടെ പറഞ്ഞു നോക്കി നടക്കില്ല ന്ന് അറിയാമെങ്കിലും....
'" മുടക്ക് പറയാതെ ഒന്നിങ്ങോട്ട് എണീക്കാൻ നോക്ക്... ""
കുലുക്കി വിളിയുടെ തൃവ്രത കൂടിയതും പുതപ്പും മാറ്റി ഞാൻ പോയ് ബ്രേഷും കയ്യിലെടുത്ത് നേരെ വെളിയിലേക്ക് ഇറങ്ങി. അവളോട് പറഞ്ഞു നിൽക്കാനോ, എതിർക്കാനോ ന്നെ കൊണ്ട് പറ്റൂല.
"" ന്റെ മനുഷ്യാ...
നിങ്ങളിങ്ങനെ നിന്നാ, കുറുമ്പനാ അതിന്റെ പാട്ടിനങ്ങ് പോവും... ഒന്ന് പെട്ടന്ന് വരണുണ്ടോ...""
ബ്രേഷും പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നത് കണ്ടതും അവള് കൈ രണ്ടും എളിക്ക് കുത്തി ന്നോട് മുരണ്ടു.
ഞാൻ വേഗം വായും കഴുകി അകത്തേക്ക് ഓടി.
"" നോക്കി പേടിപ്പിക്കുന്നോടി... പൊയ് കെട്ടിയോനുള്ള ചായ എടുത്തിട്ട് വാടി.... ""
അതും പറഞ്ഞു ആ കവിളിൽ ഒന്ന് വലിച്ചു വിട്ട് ഞാൻ നേരെ ബാത്‌റൂമിലേക്ക് കയറി,
തലേകൂടെ വെള്ളോം കോരിയൊഴിച്ചു വെളിയിലേക്ക് ഇറങ്ങി,
അവളെടുത്തു തന്ന ചായയും കുടിച്ചു കൊച്ച് വെളുപ്പാങ്കാലത്തു ഞാനവളുമായി പള്ളിലേക്ക് വിട്ടു.
"" കേറണുണ്ടോ...?? "'
ബൈക്ക് ഞാൻ പള്ളിയിലേക്ക് നിർത്തിയതും അവളിറങ്ങി ആ ഇളം മഞ്ഞ
💬 Comments
View all comments