Chapter Title : നിശാഗന്ധി 7 [വേടൻ]
സാരീയുടെ ഞൊറിയൊതുക്കി.
"" നീയ്തെന്തോനാ കാണിക്കണേ... മാറങ്ങഡ്...!!""
അവളുടെ പിടുത്തം കണ്ടതും ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി, അവൾക്ക് മുന്നിൽ മുട്ടിൽ ഇരുന്ന്,
ഉടനെ ചുറ്റുമോന്ന് നോക്കി അവളെന്റെ കൈക്ക് പിടിച്ചേണ്ണിപ്പിക്കാൻ നോക്കി
"" നിങ്ങളിതെന്തോന്നാ കാണിക്കണേ... ദേ ആളൊള് നോക്കണന്ന്..... ശോ...!!
നാണം കെടുത്താതെയൊന്നെ ണ്ണിക്ക് മനുഷ്യാ.. ""
അവളുടെ വാക്കുകൾക്ക് ഒന്നും വില കൊടുക്കാതെ ഞനാ ഞൊറി പിടിച്ചു നേരെയിട്ടു.
"" ഈ ചെക്കൻ നാണം കെടുത്തും... ""
ഞാൻ എണ്ണിറ്റതും അവളെന്റെ തോളിൽ തൂങ്ങി, ഒളികണ്ണിട്ട് ചുറ്റും നോക്കി,
"" ന്തിനാന്നെ ഞാൻ നാണം കെടണെ... നീയെന്റെ ഭാര്യയല്ലേ.. അപ്പോ പിന്നെ ഞാനിന്തിനാ മറ്റുള്ളോരെ നോക്കണേ.. ""
ഒളികണ്ണിട്ട് നോക്കുന്നവളെ ഞാൻ അടർത്തി മാറ്റി,
"" പോ.....ജന്തു.... "" അവളെന്റെ തോളിൽ തല്ലി അകത്തേക്ക് കയറി, ഞാൻ കേറില്ല.. ആത് പള്ളിക്കേറാത്തോണ്ടല്ല... ആകത്തെ പരുപാടി നിക്ക് അങ്ങോട്ട് വശമില്ല... ന്തിന് അമ്പലത്തിൽ പോലും നിക്കൊന്ന് നേരെ തൊഴാൻ അറിഞ്ഞുട..
ഞാൻ വണ്ടി അല്പം മാറ്റി തണലത്തേക്ക് വെച്ച് അവിടെ ഇരുന്നു. കയ്യിൽ മൊബൈലും ഇല്ല... ശേ....
ഞാൻ കുറച്ചൂടെ മുന്നോട്ട് നടന്നു, സൈഡിൽ കണ്ടൊരു മതിലിനോട് ചേർന്ന് ഇരിക്കാൻ പാകത്തിനൊരു സ്പേസ് ഉണ്ട്.. ഞാൻ അങ്ങോട്ട് നടന്ന്.
"" മോനെവിടുത്തെയാ... കണ്ട് നല്ല പരിജയം... ""
ന്ന് അടുത്തിരുന്ന ഒരു അമ്മ ചോദിച്ചതും, അപ്പോളാണ് അവിടെ അങ്ങനെ ഒരാള് ഉണ്ടെന്ന് പോലും ഞാൻ കണ്ടത്.. ആദ്യം ഒന്ന് ഞെട്ടി ങ്കിലും ചിരിയോടെ ഞാൻ മറുപടി കൊടുത്തു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
പള്ളിലെ കുറുബാനയും കഴിഞ്ഞു ഇറങ്ങിയവരുടെ
💬 Comments
View all comments