Chapter Title : നിശാഗന്ധി 7 [വേടൻ]
കർത്താവ് തന്നെ മാറ്റമൊന്നുല്ല... ""
അതും പറഞ്ഞവൾ നോട്ടം മറ്റെങ്ങോട്ടോ മാറ്റി, ഒപ്പം അവളുടെ പതുങ്ങി ചിരിയും കേൾകാം..
ഓഹ്... തമാശ....!
"" ആഹ്ഹ് ഹാ... പിന്നെന്താവാണോ അവരങ്ങനെ
പറഞ്ഞിട്ട് പോയെ...?? ""
എന്റെയാ ചോദ്യത്തിന് സാമാന്യം ബോധമുള്ള ആരും മറുപടി തരില്ല.. പക്ഷെ ഇവിടെ ആ പ്രശ്നം ഇല്ല..
അതുകൊണ്ടാണല്ലോ അവളെന്നോട് തിരക്കിയത്
"" ആരെന്ത് പറഞ്ഞുന്ന്.....? ""
""അല്ല അവര് പറയാണ് കുരിശിൽ കർത്താവിന് പകരം നിന്റെ തന്ത യാ.. ജോസഫ് ആണ് കേറികിടക്കണെന്ന്... പക്ഷെ ഞാൻ വിശ്വസിച്ചില്ല കേട്ടാ... പുള്ളിടെ സ്വഭാവം വെച്ച് പുള്ളി യൂദാസായിന്റെ കമ്പനി ക്കെ പോവു...""
ഞനത് പറഞ്ഞതും അവളെന്റെ തോളിൽ പിച്ചി, മുഖവും വീർപ്പിച്ചോറ്റയിരിപ്പ്. പിന്നെ വീടെത്തുന്ന വരെ അവളൊന്നും മിണ്ടില്ല. വീട്ടിലേക്ക് വണ്ടി നിർത്തുമ്പോൾ ഒരു പരിചയക്കാരന്റെ മുഖഭാവം പോലും തരാതെ കയറി പോകുന്നവളെ ഞാൻ നോക്കി പൊയ്.
"" അതെ... പിണക്കം എത്ര വരെ പോകുന്ന് ഒന്ന് പറഞ്ഞായിരുന്നേൽ കൊള്ളായിരുന്നു... ഉച്ചക്കത്തെ അരി അതി കുറച്ചിട്ടാ മതിയല്ലോ...'"
അവള് പോയ പുറകെ ഞാൻ വിളിച്ചു പറഞ്ഞതും ഉമ്മറത്തേക്ക് കയറിയവൾ ഒന്ന് നിന്ന് പിറകിലേക്ക് തിരിഞ്ഞ് നോക്കി.
"" നീ പോടാ എരപ്പെ..."" ന്നൊന്ന് ആട്ടി അവളകത്തേക്ക് കയറി, ഒന്ന് ചിരിച്ചു ഞാനും പുറകെ.. തിണ്ണയിലേക്ക് കയറുമ്പോ കേൾകാം..
പാത്രങ്ങളുടെമേലുള്ള സംഗീതം കച്ചേരി, ഓഹ് ആള് നല്ല കലിപ്പിലാണ്.
"" ന്താടി ഇവിടെ ബഹളം... ഏഏഹ്...""
വല്യകാര്യത്തിൽ മാറിയിട്ട കൈലിയും മടക്കി കുത്തി അടുക്കളയിലേക്ക് കയറിയതും പുട്ടിന്റെ കുറ്റി പറന്നെന്റെ തലയിലേക്ക് വന്നിടിച്ചു.
"" ട..ങ്ങ്......""
💬 Comments
View all comments