Chapter Title : നിശാഗന്ധി 7 [വേടൻ]
ന്നൊരു ശബ്ദത്തോടെ അത് വന്നെന്റെ തലയെ പ്രണയിച്ചു താഴേക്ക് വീണു, ഞനൊന്ന് തലക്കുടഞ്ഞു,
"" പുട്ടുകുറ്റിക്ക് എറിഞ്ഞു കൊല്ലാൻ... കൊല്ലാൻ നോക്കുന്നോടി പട്ടി... ""
ന്നെ നോക്കി എളിയിൽ കയ്യും കുത്തി പല്ല് കടിച്ചു നിന്നവളുടെ നേരെ ഞാൻ പാഞ്ഞടുത്തു, ഞാൻ ചെല്ലുന്നത് കണ്ടതും അവളോടി..
ഞാൻ വീടോ... പുറകെ ഓടി..
ആ വീട് മുഴുവനും ന്നെ അവളിട്ട് ഓടിച്ചെങ്കിലും, അടുക്കള പുറകിലെ മിറ്റത്തു നിന്നെനിക്കവളെ കിട്ടി...
ഓടി തളർന്നു കൈ മുട്ടിൽ കുത്തി അണച്ചു കൊണ്ടിരുന്നവളുടെ അടുത്തേക്ക് ചെന്ന് എടുത്ത് പൊക്കി തോളിലേക്ക് ഇടുമ്പോ, ഒന്നെതിർക്കാൻ പോലുമുള്ള ആരോഗ്യം അതിനില്ലായിരുന്നു.
പകരം വീട്ടൽ ഏറ്റു വാങ്ങാൻ ഉള്ള തയാറെടുപ്പോടെ ന്റെ തോളിൽ കിടക്കുന്നവളെ കൊണ്ട് ഞാൻ നേരെ അടുക്കളയിലേക്ക് കയറി.
അവളെ ആ സ്ലാബിലേക്ക് ഇരുത്തി, ഫ്രിഡ്ജ് തുറന്ന് പച്ചക്കറി വാങ്ങിയ കൂട്ടത്തിൽ വന്ന നാരങ്ങയിൽ രണ്ടെണ്ണം കയ്യിലെടുത്തു,
ഞാൻ ന്താണ് ചെയ്യുന്നത് ന്ന് നോക്കി അവളാ സ്ലാബിൽ തന്നെ ഇരിപ്പുണ്ട്.
ഞാനാ നാരങ്ങ മുറിച്ചു പിഴിഞ്ഞ് ഉപ്പും അല്പം പഞ്ചാരയും ഇച്ചിരി ഇഞ്ചി ചതച്ചതും ചേർത്തൊരു നാരങ്ങ വെള്ളം ഉണ്ടാക്കി, ഗ്ലാസ്സിലേക്ക് ആക്കി അവൾക്ക് നേരെ നീട്ടി,
'' കുടിച്ചോ... "" ന്ന് ചുണ്ടനക്കുമ്പോ അവളത് വാങ്ങി ചുണ്ടോട് ചേർത്തു ഒപ്പം കുടിക്കുന്ന കൂട്ടത്തിൽ ഒളിക്കണ്ണിട്ട് ന്നെ നോക്കി ചിരിക്കൂന്നുമുണ്ട്.
"" മതിയോ...?? "' ഗ്ലാസ്സിലെ അവസാന വറ്റും ഇറക്കി ചുണ്ടിന് മീതെ പറ്റിയ ശകലവും നാവ് കൊണ്ട് തൂത്തെടുക്കുന്നത് കണ്ടു ഞാൻ ചോദിച്ചതും, അവള് വേണം ന്ന് പറഞ്ഞു.. ഞാൻ ബാക്കി കൂടെ
💬 Comments
View all comments