Chapter Title : നിശാഗന്ധി 8 [വേടൻ]
ഇത് കൊളമാകും...""
വിശാലിന്റെ നടത്തം കണ്ട് അവൻ നിന്ന് നഖം കടിച്ചു
"" ഒന്നുല്ല.. നീ വെറുതെ ടെൻഷൻ ആവാതെ വന്ന് വണ്ടി കേറ്.. ""
എല്ലാരും കാറിന്റെ അരികിലേക്ക് നടക്കുന്ന കൂട്ടത്തിൽ,
"" നമ്മളെത്രപേരാണ് നിലവിൽ അങ്ങോട്ടേക്ക് പോകുന്നത്...?? ""
കല്യാണം വിളിക്കാൻ ന്നാണോ അവനിനി കേട്ടെ...കാറിലേക്ക് കയറുന്ന കൂട്ടത്തിൽ വിശാല് ഒന്നൂടി വാ തുറന്നതും,
"" നിന്റെ തന്ത അടക്കം മൂന്നു പേര്... മിണ്ടാതെ ഇരുന്നോ നാറി നീ...
ഇല്ലേ വല്ലോമെടുത്ത് വായിലോട്ടു വെച്ച് തരും പറഞ്ഞില്ലെന്ന് വേണ്ട... ""
പിന്നെ അവനൊന്നും മിണ്ടില്ല. അവൻ പറഞ്ഞ വഴിയേ എല്ലാം ഞാൻ അമലിന്റെ ഇന്നോവ ഓടിച്ചു. വിശാല് എനിക്കൊപ്പം കോ ഡ്രൈവർ സീറ്റിൽ ഇരുന്ന് ഗ്ലാസ്സിലേക്ക് മുഖവും ചാരി ഉറങ്ങുന്നു. അതേതായാലും നന്നായി ഇല്ലേ ഇന്ന് ഇവന്റെ കാര്യത്തിൽ അമലൊരു തീരുമാനം ആക്കിയേനേ... പിന്നെ...വെള്ളം അടിച്ചാ സ്വന്തം തന്തയോട് പോലും നിങ്ങളാര മനസിലായില്ലല്ലോ ന്ന് ചോദിക്കുന്ന വിശാലിന് ഇതൊന്നും കുത്തരിയല്ല ന്നുള്ളത് മറ്റൊരു തുണിയുടക്കപ്പെടാത്ത സത്യമാണ്.
ഏകദേശം പതിനെട്ടു കിലോമീറ്റർ കടന്നതും ഞങ്ങൾ ലൈറ്റ് കൊണ്ട് അലങ്കരിച്ച ഒരു ചെറിയ വീടിന്റെ മുന്നിലെത്തി.
അമൽ പുറത്തിറങ്ങി ആരെയോ ഫോണിൽ വിളിച്ചു, ഞാൻ കയ്യിലെ വാച്ചിലേക്ക് നോക്കി സമയം 9 കഴിഞ്ഞതേ ഉള്ളായിരുന്നു, കുറച്ചൂടെ കഴിഞ്ഞിട്ട് വന്നാ മതിയാരുന്നു. ഒരു ഒളിച്ചോട്ടത്തിന്റെ സമയം ആയില്ല..
"" ടാ... വീടെത്തി. എണ്ണിക്ക്.. ""
അപ്പുറം ചെന്ന് ഡോർ തുറന്നതും അവൻ ന്റെ മേലേക്ക് വീണു. ഒന്ന് മൂരി നിവർന്നവൻ ന്നെയൊന്ന് നോക്കി വെളിയിലേക്ക് ഇറങ്ങി
"" അപ്പോ
💬 Comments
View all comments