Chapter Title : നിശാഗന്ധി 8 [വേടൻ]
ശെരിയളിയാ... നാളെ കാണാം..
ബൈ.... ""
എനിക്കൊരു സലാം തന്ന് അകത്തേക്ക് കയറി പോകുന്ന ആളുകളുടെ കൂടെ വിശാലും കയറി,
ഏഹ്... നടന്നത് മനസിലേക്ക് കൊണ്ട് വരുന്നതിനു മുന്നേ അവൻ അകത്തേക്ക് കയറിയിരുന്നു.
ഈ നാറിടെയൊരു കാര്യം..ഞാൻ തലയ്ക്ക് കൈ കൊടുത്ത്,
ഇനി സ്വന്തം തന്തയാണെന്ന് കരുതി വേറെ വല്ലോരേം കേറി അച്ഛന്ന് വിളിക്കോ ആവോ..
അമലിനോട് വണ്ടി കുറച്ച് പിന്നിലേക്ക്മാറ്റിയിട്ടു അവിടെ തന്നെ നിന്നോളൻ പറഞ്ഞു,
"" അളിയാ... വേണേ ഞങ്കുടെ വരാം... ഒരു ധൈര്യത്തിന്.... ""
ഒന്നും വേണ്ടായേ ന്നും പറഞ്ഞു ഞാൻ കൈ കൂപ്പി,
"" പൊന്നളിയാ മണ്ടത്തരമൊന്നും കാണിച്ചു കുഴപ്പം ഒന്നും ഉണ്ടാക്കരുത് ഞാവരണവരെ.. ""
ഒരുത്തനെ സഹായത്തിനു വിളിച്ചത് അബദ്ധം ആയി ഇരിക്കുമ്പോളാ ഇവൻ... ഞാൻ പതിയെ അകത്തേക്ക് നടന്നു. അവനിത് എവിടെ പോയതാണോ.. ന്തോ..??
അപ്പോളേക്കും സ്റ്റെഫിയുടെ കാൾ എത്തിയിരുന്നു...
"" എപ്പോ പോയതാ സിദ്ധു....വരാറായില്ലേ...?? അതോ ഇന്നിനി ഇല്ലേ ഇങ്ങോട്ട്... ""
കട്ട കലിപ്പിൽ ആണ് ചോദ്യം. ഞാൻ പോയത് വെള്ളം അടിക്കാൻ ആണെന്ന് അവൾക്ക് അറിയാം.. പക്ഷെ വൈകി ന്നതാണ് ഇപ്പോളത്തെ പ്രശ്നം. കാരണം ഞാൻ വന്നിട്ടേ അവള് വല്ലതും കഴിക്കു..
"" ഇല്ല... ദേ ഞാനിപ്പോ വരും... അല്ല നിനക്ക് ബിരിയാണി വേണോ...?? ""
മുന്നിൽ ഇരിക്കുന്ന ബോഫെ കൌണ്ടർ നോക്കി ഞനവളോട് ചോദിച്ചതും,
"" മ്മ്.. വേണം...!! "" ഒന്ന് കുണുങ്ങിയവൾ സ്വരം താത്തു. ഇത്രേ ഉള്ള് പെണ്ണിന്റെ പിണക്കം. പോരാത്തതിന് ഞാൻ വരുമെന്നും പറഞ്ഞല്ലോ.
ഞാൻ അവളോട് പെട്ടന്ന് വരുമെന്നും പറഞ്ഞു
💬 Comments
View all comments