0%

Chapter Title : നിശാഗന്ധി 8 [വേടൻ]

Author : Kambikathakal Read All Parts 1.2K

ഫോൺ വെച്ചു.

നേരെ ഫുഡ്‌ കൌണ്ടർ നോക്കി നടന്നു, അവിടെ വിളമ്പാൻ നിന്ന പയ്യനോട് ഞാൻ രണ്ട് പേർക്കുള്ള പാർസൽ തരാമോ ന്ന് ചോദിച്ചു.

അല്ലേലും നടക്കില്ലാത്ത കല്യാണതിനെന്തിന് ബിരിയാണി...ഇതിലെല്ലാം മണ്ണ് വാരി ഇട്ടാലോ...??

അവനെടുത് തന്ന ബിരിയാണി, കയ്യിൽ മേടിച്ചു തിരിയുമ്പോൾ പിന്നിൽ ഒരു പരിചിത ശബ്ദം.

അങ്ങോട്ട് ചെന്ന് നോക്കുമ്പോ പുറകിൽ ഒരു കിണറിന്റെ ചുവട്ടിൽ ഏതോ കുറെ അമ്മാവന്മ്മാരുടെ കൂടെയിരുന്നു വെള്ളമടി. ഇവൻ ഇത്...

"" ടാ... ഇങ്ങോട്ട് വാടാ... ""

തല മാത്രം വെളിയിലേക്കിട്ട് ഞാൻ അവനെ വിളിച്ചു, ഉടനെ ശബ്ദം കെട്ടിടത്തേക്ക് അവനൊന്ന് നോക്കി,

"" ആഹ്ഹ്... സിദ്ധു.. ടാ വാടാ രണ്ടെണ്ണം അടിക്കാം... ""

അവനെന്നെ കൈ കാട്ടി വിളിച്ചു, ഇവൻ ഇത്രേ ചുരുങ്ങിയ നേരം കൊണ്ട് എങ്ങനെ ഇവരെ കയ്യിൽ എടുത്തു ന്നാ നിക്ക്.

"" ചേട്ടാ... ന്റെ ഫ്രണ്ട് അഹ്...ന്റെ ഉറ്റ തൊഴാൻ.. ച്ചി... തോഴൻ.. നീ വടാ... വന്ന് രണ്ടെണ്ണം അടി.. ""

അവനത് പറഞ്ഞു ന്നെയൊന്ന് പരിചയപ്പെടുത്തിയതും അവരെന്നെ നോക്കി ചിരിച്ചു, പിന്നേം അടി തുടങ്ങി. ഏകദേശം ന്റെ ചെറിയച്ഛന്റെ പ്രായം വരും എല്ലാത്തിനും.

"" നീയൊന്നിങ്ങ് വന്നേ... കുറെ പണി ഉള്ളതാ.. ""

ഞാനവരെ നോക്കിയോന്ന് ചിരിച്ചു അവനെ അവിടെ നിന്നും താഴെ ഇറക്കി, അതോടെ ആ ചേട്ടന്മാരുടെ മുഖത്തെ ചിരി വിടർന്നു.

രക്ഷപ്പെട്ടു ന്നൊരു ഭാവം..

"" അതെ പോയിട്ട് കുറച്ച് പണിയുണ്ട്... ഏതോ പെണ്ണിനെ ചാടിക്കണ്ടതാ.... അല്ലേടാ... ""

ഞാനൊന്ന് ഞെട്ടി കണ്ണും മിഴിച്ചു അവനെ നോക്കി, ഏതാണ്ട്

💬 Comments

View all comments