Chapter Title : നിശാഗന്ധി 8 [വേടൻ]
മിസ്റ്റർ മരുമകൻ സിനിമയിൽ എടിഎം സീൻ കഴിഞ്ഞു സുരാജിന്റെ ഒരു എക്സ്പ്രഷൻ ഇല്ലേ ഏതാണ്ട് അതെ പോലെ..
അവരെല്ലാം ചെയ്ത് കൊണ്ടിരുന്ന പരുപാടി നിർത്തി ഞങ്ങളെ നോക്കി,
"" പെണ്ണല്ല... ബണ്ണ്... ബണ്ണ് വാങ്ങിക്കുന്ന കാര്യാ പറഞ്ഞെ... അല്ലാതെ ഏത് പെണ്ണ്...ഹി... ഹി...
ഒന്നും വിചാരിക്കല്ലേ... പണ്ടേ വിവരമില്ല...അതിന്റെ ഒരു കുഴപ്പം ഉണ്ട്... ""
ഞനൊന്ന് ചിരിച്ചു അവനുമായി വെളിയിലേക്ക് ഇറങ്ങി,
"" ആർക്കടാ..?? "" ന്നവൻ ഉള്ള ബോധത്തിൽ ചോദിച്ചതും, ഞാനൊന്നും മിണ്ടില്ല നേരെ അവരെ നോക്കിയൊരു സലാം കൊടുത്ത് വെളിയിൽ ഇറങ്ങി. എല്ലാം പറ്റായത് കൊണ്ട് രക്ഷപെട്ടു. വെളിയിൽ ഇറങ്ങിയതും കയ്യിലെ പൊതി വിടാതെ ഞാൻ അവന്റെ ചന്തിക്ക് ഒരു ചവിട്ട് വെച്ചു കൊടുത്തു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
"" ശ്രേയ... ഞാൻ പുറത്തുണ്ട്... ""
"" എ... എവിടെ...?? ""
ആദ്യത്തെ റിങ്ങിൽ തന്നെ കാൾ എടുത്തവൾ നന്നായിട്ട് പേടിച്ചിട്ടുണ്ടെന്ന് എനിക്ക് മനസിലായി.
താഴെ ഉണ്ടെന്ന് പറഞ്ഞ കുട്ടത്തിൽ ഞാൻ ചുറ്റും നോക്കി, ആ വീടൊരു അത്യാവശ്യം വല്യ ഒരു ചെറിയ ഒരു നില വീടായിരുന്നു, മുന്നിൽ എല്ലാം നല്ല ആളുകൾ നിറഞ്ഞു നിൽക്കുന്നുണ്ട്.
"" ഞാമ്പിന്നിലെ തെങ്ങിന്റെ ചോട്ടിലുണ്ട്... ആഹ്ഹ്.. ദേ ഇവിടെ... ""
പറഞ്ഞു തീർന്നതും, ഒരു റോസ് നിറത്തിലുള്ള ലഹങ്കയുമിട്ട് ഒരു പെൺകുട്ടി ആ അടുക്കള വാതിലിനു ചുറ്റും ഒന്ന് തലയോടിച്ചു.
ഞാൻ കുറച്ച് മാറിയുള്ള ഇരുട്ടിൽ നിന്ന് മൊബൈലിന്റെ വെട്ടം പൊക്കി കാണിച്ചതും
"" അഹ്... കണ്ടു... "" ന്നവൾ ചുറ്റും വെളിയിലൂടെ നടക്കുന്നവരെ നോക്കി പതിയെ പറഞ്ഞു. ഉടനെ
💬 Comments
View all comments