Chapter Title : നിശാഗന്ധി 8 [വേടൻ]
വിശാല് ഒന്നാടി അവളുടെ അടുത്തേക്ക് പതിയെ നടന്നു. കൂടെ കയ്യിലേക്ക് ഒരു ബാഗും വെച്ച് കൊടുത്തു.
"" ഓൾ ദി ബെസ്റ്റ് പെങ്ങളെ "" അതും പറഞ്ഞു ന്റെ അടുത്തേക്ക് വരുന്നത് ഞാൻ അവളുടെ ഫോണിൽ കൂടി കേട്ടു,
""അപ്പൊ...
പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ.. ""
ഞാനൊന്നുടി ആവർത്തിച്ചു ചോദിച്ചതും
"" എനിക്ക് നല്ല പേടിയുണ്ട് ചേട്ടാ... ആരെങ്കിലും കണ്ടാ... ""
അവളാ ബാഗിലെക്കും ഞാൻ നില്കുന്നിടത്തേക്കും നോക്കി ഒരു പേടിയോടെ ചോദിച്ചതും
"" ഒന്നുണ്ടാവില്ല... താൻ ഞാമ്പറയണ പോലെ ചെയ്യ്.... ചെല്ല്... ""
അവളൊന്ന് മൂളി, അകത്തേക്ക് കയറിയതും ഞാൻ ഫോൺ ഓഫാക്കി പോക്കറ്റിലേക്ക് ഇട്ടു.
"" ടാ വിശാലെ... എങ്ങനെ ഉണ്ട് ന്റെ പ്ലാ..... ടാ..."""
സൈഡിലേക്ക് കൈ നീട്ടിയതും അത് വായുവിൽ നിന്നൊന്ന് പരതി.. ഞാൻ തല വെട്ടിച്ചതും അവനെ കണാനില്ല.
നോക്കുമ്പോ ദൂരെ ആരോടോ ന്തോ പറയുന്നത് കണ്ടു.. ഇവനെ കൊണ്ട് വന്നത് അബദ്ധമായെന്നുള്ളത് ഉറപ്പായി.
ഞാൻ വീണ്ടും കുറച്ചു നേരം അവിടെ തന്നെ നിന്നു, അപ്പുറവും ഇപ്പുറവും നോക്കി ഇടയ്ക്കിടെ പിന്നാമ്പുറത്തുകുടെ റീചാർജ് ചെയ്യാൻ പോകുന്ന കുറച്ച് പയ്യമ്മാരെയും, കുറച്ച് ചേട്ടൻമാരെയും കാണാം.
"" ചേട്ടാ.... ""
ഞാൻ അവൻ നില്കുന്നിടത്തേക്കൊന്ന് നോക്കിയതും മുന്നിൽ നിന്നും ഒരു പരുങ്ങിയ ശബ്ദം. ഞാൻ മുഖം അങ്ങോട്ടേക്ക് നോക്കുമ്പോൾ
ഒരു ഹുടിയും പാന്റും, തലയിൽ ഒരു തൊപ്പിയും മുഖത്ത് ഒരു മാസ്കും, വെച്ചൊരു പയ്യൻ..
"" മോനെ അടിക്കാനാണെങ്കിൽ ദോ... അങ്ങോട്ട് ചെന്നാ മതി.... ""
അവനെ നോക്കി വെള്ളമടി സങ്കേതത്തിലേക്ക് ഞാൻ കൈ
💬 Comments
View all comments