Chapter Title : നിശാഗന്ധി 8 [വേടൻ]
ചൂണ്ടി, ഉടനെ ആ പയ്യനും ചുറ്റും ഒന്ന് നോക്കി,
"" ചേട്ടാ ഇത് ഞാനാ... "" അവൾ മുഖത്തെ മാസ്ക് ഒന്ന് മാറ്റി ചുറ്റും നോക്കി, ദേ ഒരു പെണ്ണ്... ഇതാരാ...?? ഞാൻ ഒന്നുടൊന്ന് നോക്കി,
"" ശ്രേയ ആണോ...?? ""
ഞാൻ വിശ്വസം വരാത്തത് പോലെ ഒന്നുറപ്പിക്കാൻ ചോദിച്ചതും അവൾ ആണെന്ന് തലയനക്കി.. ശെരിയാ... നുമ്പേ ആ ചേട്ടാ വിളിയിൽ ഒരു പെൺ സാനിധ്യം നിക്ക് തോന്നിയത..
"" പോവാം... തോളിലെ ബാഗ് കയ്യിലേക്ക് കയറ്റിയിട്ട് അവളെന്നോട് ഒരു പേടിയോടെ ചോദിച്ചു.
അതിന് തലയനക്കി ഞാൻ വിശാലിനെയാണ് ഓർത്തെ... നായിന്റെ മോനോട് പർദ്ദ വാങ്ങിക്കാൻ പറഞ്ഞിട്ട് അവൻ കോപ്പോണ്ടാക്കി കൊണ്ട് വന്നിരിക്കുന്നു.
അവളുമായി മുന്നിലേക്ക് നടക്കുമ്പോൾ രണ്ട് ചുവട് മുന്നിലേക്ക് വെച്ച് അവളെന്റെ കയ്യിൽ പിടിച്ചു നിർത്തി.
"" അയ്യോ... അച്ഛൻ... ""അവളുടെ പേടിയിൽ ഞാൻ മുന്നിലേക്ക് കൈ ചൂണ്ടി
"" ഏത്... ആ നില ഷർട്ട് ഇട്ടവനോട് സംസാരിച്ചിരിക്കുന്നയാൾ ആണോ അച്ഛൻ ""
അതിനവൾ അതെയെന്ന് തലയനക്കിയതും, ഞാൻ തലക്ക് കൈ കൊടുത്തു. കാരണം അവളുടെ അച്ഛൻ സംസാരിക്കുന്നത് വിശാലിനോട് ആണ്...
അടിപൊളി.....
അവനിപ്പോ തന്നെ പൂർവ്വചരിത്രം മുഴുവൻ പറഞ്ഞു കൊടുത്തു കാണും.
ഞാൻ അവളുമായി കുറച്ച് മാറി നിന്ന് അവനെ ഫോൺ വിളിച്ചു,
"" ടാ...കോപ്പേ... ചുമ്മാ സമയം കളയാതെ വരണുണ്ടോ നീ... ""
അവൻ ഫോൺ എടുത്തെന്ന് കണ്ടതും, ഞാൻ ഒന്ന് ചീറി, അവിടെ ഭയങ്കര ചിരിയും താമശപറച്ചിലും കേൾകാം... ഇവൻ അയാളേം കുപ്പിലാക്കിയോ..
ഞാൻ അവനെയാണ് വിളിക്കുന്നത് ന്ന് കണ്ടതും
💬 Comments
View all comments