0%

Chapter Title : നിശാഗന്ധി 8 [വേടൻ]

Author : Kambikathakal Read All Parts 1.2K

അവളെന്നെ അമ്പരപ്പോടെ നോക്കി,.

""ചേട്ടാ നിക്ക് നല്ല പേടിയവണ്ണ്ട്...""

അവളെന്റെ കയ്യിൽ പിടി മുറുക്കി ചുറ്റും നോക്കി,

ഞാനതിന് ഒന്നില്ലെന്ന് കണ്ണ് കാണിച്ചു അവനെ നോക്കി,

"" ഞാനില്ലളിയാ, ന്നെ ഇവര് വിടുന്ന് തോന്നണില്ല...

ഞാനാളെ കല്യാണൊക്കെ കുടിട്ടെയുള്ളൂ... നിങ്ങള്‌ വിട്ടോ...""

അവൻ ഫോൺ കട്ടാക്കി. കോപ്പ്.. ഏത് കല്യാണം...?? കല്യാണപ്പെണ്ണില്ലാതെ കല്യാണം നടക്കോ... നീ മിക്കവാറും ഒരു സാരിയും ചുറ്റി നാളെ മണ്ഡവത്തിൽ കേറണ്ട വരും മലരേ... അവനെ കുറെ തെറിയും മനസ്സിൽ പറഞ്ഞു

ഞാൻ അവളുടെ കയ്യും പിടിച്ചു മുന്നിലേക്ക് നടന്നു,

""മോനെ... ഒന്ന് നിന്നെ...'"

മുന്നിലേക്ക് നടന്നതും പുറകിൽ നിന്നൊരു വിളി.. നെഞ്ചോന്ന് കിടുങ്ങി, കൂടെ അവളുടെ കൈ ന്റെ കയ്യിൽ മുറുകി,

ഒരു പേടിയോടെ തിരിഞ്ഞു നോക്കുമ്പോ,

"" ഇന്നാ...

ഈ പൊതിയെടുക്കാൻ മോൻ മറന്നു...""

മറന്നു വെച്ച ബിരിയാണിയുടെ പാർസൽ എനിക്ക് നേരെ നീട്ടി ഒരു പ്രായമുള്ള ചേട്ടൻ നിക്ക് നേരെ അത് നീട്ടിയൊന്ന് ചിരിച്ചു.

"" ശ്രേയ മോൾടെ കൂട്ടുകാരാവുമല്ലേ... ""

അതിന് ചിരിയോടെ ഒന്ന് തലയനക്കിയപ്പോ ഞാൻ അവളെ ഒന്ന് കടക്കണ്ണിൽ നോക്കി, ആള് കണ്ണടച്ചു പിടിച്ചിരിക്കുവാ...

"" കഴിച്ചായിരുന്നോ...?? "" അടുത്ത ചോദ്യം..

അതിന് കഴിച്ചെന്ന് പറഞ്ഞതും

"" മോനെ.. വേണേൽ രണ്ടെണ്ണം അടിക്കാം.. നിങ്ങളൊക്കെ നമ്മടെ പിള്ളേരല്ലേ... ""

പുള്ളിയൊന്ന് ചിരിച്ചു കൊണ്ട് ന്നെ വിളിച്ചതും, ആ പാവം മനുഷ്യൻ.. അച്ഛന്റെ പ്രായമുള്ള അദ്ദേഹം വിളിക്കുമ്പോ എങ്ങനെയാ വേണ്ടെന്ന് വെക്കാ... തലയനക്കി ഞാൻ മുന്നോട്ട് നീങ്ങാൻ തുടങ്ങുമ്പോ.. ആരോ ന്നെ പിടിച്ചു വലിച്ചു, ആർടാ

💬 Comments

View all comments