0%

Chapter Title : നിശാഗന്ധി 8 [വേടൻ]

Author : Kambikathakal Read All Parts 1.2K

അത്... ഞാൻ മുഖം വെട്ടിച്ചതും, ഒന്ന് നേരെ നിന്ന തല ആ ആളെ കണ്ടു,

"" ഓഹ്... വേണ്ട ചേട്ടാ... പിന്നെയാവാം... ""

ഞാൻ അവളെ നോക്കിയൊന്ന് ഇളിച്ചു കാണിച്ചു, കൂടെ ആ ചേട്ടനോട് ഒരു ചിരിയോടെ മറുപടിയും കൊടുത്തു.

"" ഈ മോനെന്നാ ഒന്നും മിണ്ടാത്തെ..

മേലാത്ത കൊച്ചാണോ...?? ""

ശബ്ദം കുറച്ച് ന്നോട് തിരക്കിയതിന് അയാളെ കൂറ്റം പറയാൻ ഒക്കില്ല... ഈ ചൂടത്ത് ഇടാൻ പറ്റിയ ഐറ്റം.

"" ഏയ്യ്... പുള്ളിക്കാരൻ ഇവിടെയല്ല അമേരിക്കയിലാ.. അപ്പോ ഇവിടുത്തെ രീതിയിയൊന്നും വശമില്ല.. അതിന്റെയാ... പോട്ടെ ... ""

അതിന് ഒരു ഓഹ്... തന്ന് പുള്ളി തല അനക്കിതും ഞാൻ യാത്ര പറഞ്ഞു അവിടുന്ന് ഇറങ്ങി, ന്നെ നോക്കിയവരെ ല്ലാം നോക്കി ഞാൻ നേരെ വെളിയിലേക്ക് ഇറങ്ങി, ഓഹ്... ഒഴിക്കാൻ വെച്ച മൂത്രം ആവി ആയിപോയി ന്നാ തോന്നണേ..

"" ബാ പെട്ടെന്ന് നടക്ക്... "" ഞാൻ അവളുടെ കയ്യും പിടിച്ചു മുന്നോട്ട് വേഗത്തിൽ നടന്നു.. കല്യാണ വീട്ടിൽ നിന്നും തിരിച്ചു പോകുന്നവരെ എല്ലാം ഓവർറ്റേക്ക് ചെയ്ത് ഞാൻ അവളുമായി വണ്ടിക്കടുത്തെത്തി,

കേറ്... "" വണ്ടിയും തുറന്ന് അവളെ ഉള്ളിൽ കേറ്റി ചുറ്റും ഒന്ന് നോക്കി,

അകത്തു കയറിയതും അവള് മാസ്ക് മുഖത്തുനിന്ന് എടുക്കാൻ പോയതും ഞാൻ തടഞ്ഞു.

"" ന്റെ പൊന്ന് കൊച്ചേ... നിയടി വാങ്ങി തരല്ലേ...

ആ മാസ്ക് എടുത്ത് മോഖത്തു വെച്ചേ.. ""

ദൂരെ നിന്നും വരുന്ന ആളുകളെ കണ്ട് ഞനത് പറഞ്ഞു ചുറ്റും നോക്കി, അമലിനെ കാണാനില്ല..ഇനി ഇവനിത് എവിടെ പൊയ്..

💬 Comments

View all comments