Chapter Title : നിശാഗന്ധി 8 [വേടൻ]
"" അമലെന്തിയെ ചേട്ടാ... ""
ഞാൻ നോക്കുന്നത് കണ്ടതും അവൾ ന്നോട് തിരക്കി വണ്ടി മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു.
"" നിക്കറിയാമ്പാടില്ല മോളേ... നീയവനെയൊന്ന് വിളിച്ചേ... ""
ഞാൻ തലക്ക് കൈ കൊടുത്തു. ഇവന്റെയൊക്കെ കൂടെ ഇറങ്ങി തിരിച്ച ഈ പെണ്ണിനെ പറഞ്ഞാ മതീല്ലോ..
"" ഹലോ... അമലേ.. എവിടെയാ..?? ""
അവള് ഫോൺ എടുത്ത് ചെവിയിൽ ചേർത്തു വെച്ചു,
"" അവിടെന്ത് കാണിക്കാ നീ... ഏഹ്..
ഫോണോന്ന് മാറ്റി അവൾ ന്റെ നേർക്ക് നോക്കി, അവളെന്താ പറയുന്നേ ന്നും നോക്കി നിക്കയായിരുന്നു ഞാൻ.
"" ചേട്ടാ അവൻ ഡിക്കിയിലുണ്ട്.. ആരേലും കണ്ടാ പ്രശ്നമാകല്ലോ ന്നോർത്ത് കേറിയതാണെന്ന്.. ""
ഞാൻ സത്യത്തിൽ തലക്ക് കൈ കൊടുത്ത് പൊയ്, ഇത്രേം ബോധമില്ലാത്തവനുവേണ്ടിയാണല്ലോ ഞാനി കളിയെല്ലാം കളിക്കുന്നെ..
"" നിനക്ക് വേറെ ആരേം കിട്ടിയില്ല.. ല്ലേ... ""
ന്ന് മാത്രം ഞാനവളോട് ചോദിച്ചു കാറിന്റെ പിന്നിലേക്ക് നടന്നു. ചുറ്റുമോന്ന് നോക്കി ഡിക്കി തുറന്നു..
"" നിനക്കൊക്കെ ന്താടാ കഴക്കുന്നുണ്ടോ...?? അതോ വയ്യേ.... ""
ഡിക്കിയിൽ നിന്ന് ഒരു ഇളിയോടെ പുറത്തേക്ക് വന്നവന്റെ നടു നോക്കി രണ്ടെണ്ണം കൊടുത്ത് ഞാൻ മുരണ്ടു,
"" ആരേലും.. വരുന്ന് കരുതി കേറീതാളിയാ.. പക്ഷെ ലോക്ക് ആയിപോയി.... വെറുതെ നിന്നെ വിളിച്ചു ബുദ്ധിമുട്ടിപ്പികണ്ടല്ലോ ന്ന് കരുതി... ഈ.... ""
അവന്റെ മറുപടിക്ക് ഒരു ചവിട്ടും കൂടെ കൊടുത്ത് ഞാൻ അവനെ അകത്ത് കയറ്റി.
അകത്തു കയറിയതും
"" മോളെ ശ്രെയേ..നീ പേടിച്ചോടാ....""
അവനവളെ ഒന്ന് കെട്ടിപിടിച്ചു, ഉടനെ കിട്ടി അവന്റെ കരണം പുകച്ചൊന്ന്.
ഓഹ് ഇപ്പോ
💬 Comments
View all comments