0%

Chapter Title : നിശാഗന്ധി 8 [വേടൻ]

Author : Kambikathakal Read All Parts 1.2K

തൃപ്തിയായി...

"" നീ കുടിച്ചിട്ടുണ്ടോമൽ....?? ""

ഒറ്റ ചോദ്യം.. ഞാൻ അല്പം മാറി നിന്നു. ഇല്ലേ എനിക്കും കിട്യാലോ..

നിനക്കുള്ളത് വീട്ടിൽ ഉണ്ട്.. അവിടുന്ന് കിട്ടും

ന്ന് മനസാക്ഷി വിളിച്ചു പറയുന്നത് കേട്ടു, പേടി തോന്നി ങ്കിലും വക വെച്ചില്ല. ദിവസം കിട്ടുന്ന കൂട്ടത്തിൽ നിന്ന് കുറച്ചാ പോരെ

"" ഇല്ല മോളെ... ഇല്ല. ഞാങ്കുടിച്ചിട്ടില്ല...

ചിലപ്പോ കാറ്റ് വീശുന്നെന്റെ ആവും...ഇവിടുത്തെ കാറ്റിനൊരു മദ്ത്തിന്റെ മണം...

അല്ലേടാ.. ""

അവനെന്നെ ദയനീയമായി നോക്കി, പക്ഷെ ഞനൊന്നും മിണ്ടില്ല,

'" ഞനൊരു കാര്യം രണ്ടിനോടും കൂടെ പറയാം...

ഇവിടെ കിടന്ന് ഒച്ചവെച്ചു നാട്ടുകാരെ മൊത്തം അറിക്കരുത്... അറിയിച്ചാ നിന്റെ കല്യാണോം.. ഇവന്റെ അടിയന്തരവും ഒന്നിച്ചു നടക്കും.. കേട്ടല്ലോ... ""

അത്രക്കും ഉണ്ടായിരുന്നു രണ്ടിന്റേം ശബ്ദം. ഇതിനൊക്കെ വിവരം ഇല്ലാത്തതാണോ അതോ അങ്ങനെ ഇല്ലെന്ന് കാണിക്കുന്നതാണോ...ഞാൻ നേരെ തിരിഞ്ഞു നടന്നു,

"" നിയിത് എങ്ങോട്ടാ... ആരേലും കാണുന്നേന് മുന്നേ പോവാം... വാ... ""

പിന്നിൽ നിന്നും അവന്റെ ശബ്ദം..

"" കൂടെ ഉണ്ടായിരുന്ന ഒരേമ്പോക്കിയേ വിളിച്ചോണ്ടും വരട്ടെ... നീയാ ഗ്ലാസ്സ് പൊക്കി വെച്ച് അവിടെ ഇരി ഇപ്പോ വരാം... ""

ഞാൻ അകത്തേക്ക് കയറി, അവനെ അവിടെല്ലാം നോക്കി പക്ഷെ കണ്ടില്ല.. നുമ്പേ വെള്ളം അടിക്കാൻ പോയിടത്തും, അപ്പുറത്തെ സ്പോട്ടിലും ഒക്കെ നോക്കി ങ്കിലും കണ്ട് കിട്ടിയില്ല.

"" ചേട്ടാ ഒരു നീല ഷർട്ട്‌ ഇട്ടൊരാളെ കണ്ടോ...

അത്യാവശ്യം പൊക്കമൊക്കെ വെച്ച്... ""

ഇല്ലെന്ന് പറഞ്ഞതും ഞാൻ തലയൊന്ന് ചൊറിഞ്ഞു, ഈ നായ ഇതെവിടെ പൊയ്.. ഒരു പത്തു മിനിറ്റ്

💬 Comments

View all comments