Chapter Title : നിശാഗന്ധി 8 [വേടൻ]
ഞാൻ ബോധമില്ലാതെ കിടന്നുറങ്ങുന്ന വിശാലിനെ നോക്കി, അപ്പോ അവരെല്ലാം ന്റെ മുഖത്തേക്ക് നോക്കി,
"" ഇവിടെങ്ങാനും ഇറക്കി വെച്ചേരെ, ബോധം വരുമ്പോ എഴിച്ചു പൊക്കോളും... ""
ഞാനതും പറഞ്ഞു അകത്തേക്ക് നടന്നു, അകത്തെക്ക് ചേർന്ന് നിന്ന് ഞാൻ ഫോണിൽ വിളിച്ചതും, ആദ്യത്തെ റിങ്ങിൽ അവൾ ഫോൺ എടുത്തു.
"" എത്തിയോ...?? "" ന്ന് ശബ്ദം താഴ്ത്തി അവള് ചോദിച്ചപ്പോ,
ഞാൻ എത്തി ന്ന് മറുപടി കൊടുത്തു, ഉടനെ,
"" നിക്കേ.. ദാ വരണ്... "" അവള് ഫോൺ കട്ടാക്കി, ഞാൻ അവിടെ നോക്കുമ്പോ അമല് വണ്ടി തിരിച്ചിരുന്നു, കൂടെ ഹൈ ബീമ് കൂടെ കാട്ടി അവൻ വണ്ടി മുന്നോട്ട് വിട്ടു, ഇനി നാട്ടുകാരെ കൂടെ അറിക്ക്.
അത് കഴിഞ്ഞു രണ്ട് മിനിറ്റ് കഴിഞ്ഞതും മുന്നിലെ ഡോർ പതിയെ തുറന്നു. കതകിന്റെ ഒരു പാളി തുറന്ന് തന്നവൾ, അകത്തേക്ക് ഞാൻ കയറിയതും അവളത് അടച്ചു കുട്ടിയിട്ടു,
അപ്പോളേക്കും ഏകദേശം ന്റെ കിക്ക് എല്ലാം ഇറങ്ങിയിരുന്നു.. ന്നാലും ചെറിയൊരു പെരുപ്പ് അങ്ങനെ കിടക്കുന്നു.
ഞാൻ കയ്യിൽ ഉണ്ടായിരുന്ന പൊതി അവൾക്ക് നേരെ നീട്ടി,
"" ന്റെ കൊച്ചിന് നന്നായിട്ട് വിശന്നല്ലേ... അങ്ങനെ ഉണ്ടേൽ കഴിച്ചുടായിരുന്നോ ന്റെ വാവക്ക്... ""
ഞാനാ കവിളിൽ വലിച്ചു വിട്ടുകൊണ്ട് പറഞ്ഞതും, അവളൊരു ചെറു ചിരിയോടെ ന്നെ തള്ളി മാറ്റി,
"" നന്നായിട്ട് മിനുങ്ങിട്ടുണ്ടന്ന് തോന്നണല്ലോ ചെക്കാ.... എന്താ റൊമാൻസൊക്കെ... ""
അവളെന്നെ കളിയാക്കി, നേരെ ആ പൊതിയൊന്ന് തുറന്ന് നോക്കി,
"" ഏഹ്... അതെന്താടി... വെള്ളടിച്ചാലേ ഞാൻ റൊമാന്റിക് ആവുള്ളോ... അല്ലാത്തപ്പോഴും ഞാൻ റൊമാന്റിക്
💬 Comments
View all comments