Chapter Title : നിശാഗന്ധി 8 [വേടൻ]
അല്ലേടി ഭാര്യേ.. ഏഹ്. പറയടി... ""
ഞാൻ അവളുടെ ഇടുപ്പിൽ ഒന്ന് പിച്ചി, ന്നിലേക്ക് അടുപ്പിച്ചു,
"" ഔഹ്... നാറണ് ചെക്കാ നിന്നെ...
പൊയ് കുളിച്ചിട്ട് വാടാ തെമ്മാടി,
ന്നിട്ട് നോക്കാം റൊമാന്റിക് ആണോ, അതോ വേറെ വല്ലോമാണോന്നൊക്കെ... ഇപ്പൊ പൊയ് കുളി.. മ്മ്... ചെല്ല് ""
അവളതും പറഞ്ഞു ന്നിൽ നിന്നും വിട്ടകന്നു,
"" അപ്പോ കുളിക്കാം ല്ലേ... "" ഞാനൊന്നുടി ആവർത്തിച്ചു.
അതിനൊരു ചിരിയോടെ മൂളി അവളടുക്കളയിലേക്ക് കയറി പൊയ്.
ഞാൻ നേരെ വെളിയിലേക്ക് ഇറങ്ങി, കിണറ്റിൽ കരയിൽ നിന്നും കുറച്ച് വെള്ളം എടുത്ത് തലവഴി കമഴ്ത്തി. അയയിൽ വിരിച്ചിട്ട ആരുടെയോ തോർത്തും എടുത്ത് തോർത്തി, നേരെ അകത്തേക്ക് കടക്കാൻ നോക്കുമ്പോ, പിന്നിൽ ഒരു അനക്കം.
ഞാൻ ഒന്നെത്തി നോക്കി,
ഓടി ചെന്നവനെ പിടിക്കുമ്പോ അവന്റെ കയ്യിൽ ഒരു ബാഗുടെ ഉണ്ടായിരുന്നു.
അമല് നാറി പെണ്ണിനെ കിട്ടിയപ്പോ കൂടെ ഉണ്ടായിന്നവനെ മറന്നോ... അവിടെ എവിടേലും ഇരുത്തിയാ മതിയെന്ന് പറഞ്ഞത് അകത്ത് വല്ലോമാ...
ചെറ്റ...
ഞാൻ അവനുമായി നേരെ കിണറ്റിൻ കരയിലേക്ക് നടന്ന് കുറച്ചു വെള്ളം കോരി അവന്റെ തലവഴിയും ഒഴിച്ചു,
"" ദേവേട്ടാ... മഴ പെ..യ്യുണ്ട്... കല്യാ...ണം...
വെള്ളത്തി... ആകൊ..'"
തല തൂവർത്തി നില്കുമ്പോ അവൻ കിടന്ന് ഓരോ പിച്ചും പെയ്യും പറയാൻ തുടങ്ങി, പാവം ഇപ്പോളും കല്യാണത്തിന്റെ തിരക്കില...
കണ്ടിട്ട് നിക്കങ്ങോട്ട്... ഇത്രേം നേരം ന്നെ വെള്ളം കുടിപ്പിച്ച നായ ആണേ, മുഖം നേരെ നിർത്തി കൊടുത്തു ഒരെണ്ണം,
""എനിക്കൊരുണ്ണിയപ്പം മതി..... "" അതും പറഞ്ഞു വീണ്ടും അവൻ നേരെ ഇരുന്നു, ഞാൻ
💬 Comments
View all comments