Chapter Title : നിശാഗന്ധി 8 [വേടൻ]
മാറ്റി പിടിച്ചു.
"" അല്ല.. അതുവേണ്ട... ഞാൻ കുടിച്ചോളാം...'"
അവളൊന്ന് പറഞ്ഞു നിർത്തിയതും ഞാനും തലയനക്കി ന്റെ കൂടെ പൊട്ടിച്ചു,.
"" അപ്പോ ചേർസ്... ""
പരസ്പരം ഒന്ന് മുട്ടിച്ചു, ഞാൻ ഗ്ലാസ്സിലേക്ക് ഒഴിച്ചു, പതിയെ ഒരുപിടി ബിരിയാണി അവൾക്ക് നേരെ നീട്ടിയതും, അത് കാത്ത പോലെ അവളത് വാങ്ങി,
"" ഇന്ന് മൊത്തത്തിൽ നല്ല മൂടാണല്ലോ... മ്മ് ന്തോ പറ്റി... ""
ഞാൻ ഗ്ലാസ്സിൽ ഒഴിച്ച ബീയർ അവൾ പതിയെ ഒരു കവിളിൽ കുടിച്ചിറക്കി, ഒപ്പം ഒരു എക്സ്പ്രഷനും..
'" കൈപ്പ്... കൈപ്പ്.. "" സ്വയം പറഞ്ഞവൾ ന്നെ നോക്കി, ഞനൊന്ന് ചിരിച്ചു,
"" ന്തേ...?? "" ഞാൻ അവളുടെ കുപ്പി വായിലേക്ക് കമഴ്ത്തി ചോദിച്ചതും,
"" അല്ല പതിവില്ലാതെ ബിയറോക്കെ വാങ്ങിച്ചോണ്ട് വന്നൊണ്ട് ചോദിച്ചേയാ...!
ഇങ്ങനെ പോയാ ഇതൊരു ശീലം ആകുന്ന തോന്നണേ.. ""
അവളാ ബിരിയാണി പാത്രം ന്റെ മടിയിലേക്ക് വെച്ചു, ന്നിട്ട് ഗ്ലാസ്സ് കയ്യിലെടുത്തു, അതായത് ഞാനിനി പെണ്ണിന് വാരി കൊടുക്കണം.. അതിനാണ്...
"" ഓഹ്.. ഇടക്കൊക്കെ രണ്ടെണ്ണം അടിക്കുന്ന നല്ലതാ പെണ്ണെ...
ഇനിയിപ്പോ ഇത് കാരണം നീ മുഴുകുടിയത്തി ആയിപോയാ, അത് ഞനങ്ങ് സഹിച്ചു.. അല്ലപ്പിന്നെ..""
അതിന് ഒരു ചിരിയോടെ ഞാൻ നീട്ടിയ പങ്കവൾ വാങ്ങിച്ചു,
"" അല്ല വാവേ.. അമലൊക്കെ ന്തിനാ വന്നേ...
ന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ....?? ""
അപ്പോളാണ് അതിനെ കുറച്ച് പറഞ്ഞില്ലാലോ ന്നോർത്തത്.. ഞാൻ ഉണ്ടായത് മുഴുവൻ അങ്ങോട്ട് പറഞ്ഞു.
അപ്പോളേക്കും പെണ്ണൊരു ഗ്ലാസ്സ് ഫുൾ തീർത്തിരുന്നു, അതിന്റെ എല്ലാ ഷോ ഉം പെണ്ണ് കാണിക്കുന്നും
💬 Comments
View all comments