Chapter Title : നിശാഗന്ധി 8 [വേടൻ]
കാറും കൊണ്ടാണ് ഇറങ്ങിയത്, അതും പഴയ 1995- മോഡൽ കോണ്ടസ,
ആദ്യം കണ്ട മാത്രയിലെ എനിക്കവളെ നന്നായിട്ട് ഇഷ്ട്ടായതാ.... പക്ഷെ ഇപ്പോളാ അവളെ നിക്ക് കിട്ടിയതെന്ന് മാത്രം.
പോരുന്നൊന്ന് ചോദിച്ചു കൊണ്ട് പോന്നു.
അത്രെയേറെ വല്യച്ഛൻ നോക്കുന്ന വണ്ടി ആണെന്ന് അത് കണ്ടാൽ അറിയാം.. ഇന്റീരിയർ സെക്ഷൻ ഒക്കെ അമ്മോ... പൊളി... വുഡൻ ടച്ച് ആണ് ചെയ്തിരിക്കുന്നത്.. അതും നല്ല രീതിയിൽ.. ആ വെള്ള നിറം അവളെ വേറൊരു സുന്ദരിയാക്കി കാട്ടി...
ന്താ ഇപ്പോ അതിന് പറയാ.. ആഹ്ഹ്ഹ് അപ്സരസ്സ്....
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
"" ശരാധേ... ദേ അവര് വന്നു... ""
മുറ്റത്തേക്ക് വരെ വണ്ടി വരില്ല അവളുടെ വീട്ടിലേക്ക്, അമ്പലം കഴിഞ്ഞു രണ്ട് വളവ് തിരിഞ്ഞാൽ ഒരു ചെറിയ റോഡ് ഉണ്ട് അതിന്റെ ഓരം ചേർന്നൊരു കുഞ്ഞു നടവഴിയും, വണ്ടി ഞാൻ സൈഡിലേക്ക് ചേർത്തോതൂക്കി.
അവൾക്കൊപ്പം മുന്നോട്ടേക്ക് നടക്കുമ്പോൾ അവൾ വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു.
വീട്ടിൽ എത്തിയതും, മുറ്റത്തെ ചെടിച്ചുവട്ടിൽ ന്തോ നട്ടുകൊണ്ടിരുന്ന ഒരാൾ.. അവളുടെ അച്ഛൻ ആണെന്ന് തോന്നുന്നു അയാൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
ഒരു ചിരിയോടെ ഇറങ്ങി വന്നവർ അവളുടെ അമ്മയാണ് ന്ന് നിക്ക് മനസിലായിരുന്നു, കൂടെ ഒരു കുഞ്ഞു പയ്യനും.
നല്ല ആളുകൾ.. ന്നെയും അവളെയും സ്വന്തം മക്കൾ ന്ന രീതിയിൽ അവർ നോക്കി കണ്ടു,
നിക്ക് തോന്നുന്നു പൂർണ്ണിമക്കും പൂജക്കും ഇവരെ നേരത്തെയും അറിയാം ന്നാണ്.. അതുപോലെ ആണ് അവരുടെ ഇടപെടല്.
"" മോനൊക്കെ ന്നാ ഇനി തിരിച്ച് ബാംഗ്ലൂർക്ക് പോണേ.. ""
വൈകിട്ട് അമ്പലത്തിൽ നിന്നും കേൾക്കുന്ന പാട്ടിന്റെ സമാധാനവും
💬 Comments
View all comments