Chapter Title : നിശാഗന്ധി 8 [വേടൻ]
നേരെ നിന്നു, അതെയെന്ന് തലയനക്കിതും ഞാൻ അവളേം കോരിയെടുത്തു പുറത്തേക്ക് ഓടി,
അകത്തു നിന്ന് ന്തൊക്കെയോ പൊട്ടി പുറപ്പുറപ്പെടുന്നത് പോലെ അവളുടെ മുഖം വലിഞ്ഞു മുറുകിന്നത് കണ്ടതും നിമിഷ നേരം കൊണ്ട് അവളുമായി ഞാൻ താഴെയെത്തിയെങ്കിലും അപ്പുറമുള്ള മാവിന്റെ ചോട്വരെ പിടിച്ചു നിക്കാൻ ന്റെ കൊച്ചിനായില്ല..
ഒരു കുഞ്ഞി വാളെന്റെ പുറത്തേക്ക് പറഞ്ഞയച്ചവൾ ഒന്നുടെ ഏക്കിയതും ഞാൻ അവളെ താഴെ നിർത്തി, പുറം അമർത്തി തിരുമ്മി,
കഴിച്ചതും, കുടിച്ചതും ല്ലാം കടല് പോലെ അവളുടെ വായിൽ നിന്നും പുറത്തേക്ക് ഊഴുകി,
ഇതെന്തോന്ന് നായാഗ്ര വെള്ളച്ചട്ടോ.. ഒള്ള വെള്ളം മൊത്തം എടുത്ത് അണ്ണാക്കിലേക്ക് കമഴ്ത്തിയപ്പോളെ തോന്നിയതാ നിക്ക്..
അവളൊന്ന് അടങ്ങിയെന്ന് കണ്ടതും ഞാൻ ഇട്ടിരുന്ന ടി ഷിർട്ടിന്റെ തോളിലേക്ക് കുറച്ച് വറ്റ് മാത്രം.
ഞാൻ ടി ഷർട്ട് ഊരി വെള്ളത്തിൽ നനച്ചിട്ടു,
ഒപ്പം പുറം ഒന്ന് കഴുകി അവളെയും ഒന്ന് മുഖം കഴുകി വായും കഴുകിച്ചു,
"" ന്നെ... എടുക്ക്... "" ആ നിലാവെളിച്ചതിൽ ചിണുങ്ങുന്ന പെണ്ണിനെ ഞാൻ കോരി തോളിലേക്കിട്ടു,
'" വാവേ നിക്ക് വിശക്കണ്... "" ഹാളിലേക്ക് കയറിയില്ല, അതിന് മുന്നേ പെണ്ണ് വാ തുറന്നു..
ഉള്ളതെല്ലാം ശർദിച്ചു കളഞ്ഞിട്ട് പെണ്ണ്...
"" കഞ്ഞി ഉണ്ടാക്കി തരട്ടെ... "" ന്ന് അവളെ തോളിലിട്ട് തന്നെ ചോദിച്ചതും, മ്മ് ന്ന് അവൾ മൂളി,
വെള്ളം അടിച്ചോണ്ട് ആണ് ഇല്ലേ പുറത്ത് പോകയിരുന്നു.. ഓഹ് അപ്പോ നിങ്ങളോർക്കും ഇത്രേം നേരം ഇവനല്ലേ വണ്ടി ഓടിച്ചേ അതും അടിച്ചോണ്ടന്ന്.. ആണ് അത് ഞാൻ തന്നെയാണ്.. പക്ഷെ ഇതെന്റെ പെണ്ണാ... അവളെ
💬 Comments
View all comments