0%

Chapter Title : നിശാഗന്ധി 8 [വേടൻ]

Author : Kambikathakal Read All Parts 1.2K

വെച്ചൊരു റിസ്ക് എടുക്കാൻ എനിക്ക് പറ്റില്ല.

ഏതായാലും അവളേം കൊണ്ട് ഞാൻ നേരെ അടുക്കളയിലേക്ക് വിട്ടു.. അരി പെട്ടിയിൽ നിന്ന് ഒരു അര നാഴി അരി അളന്നെടുത്തു കഴുകി അടുപ്പിൽ വെച്ചു,

ചായ്പ്പിൽ നിന്ന് നോക്കിയൊരു കുഞ്ഞി തേങ്ങ കിട്ടി. അതും പൊട്ടിച്ചു, വെള്ളം പെണ്ണിനും കൊടുത്ത് അത് ചിരവയിലിട്ട് ഒന്ന് തിരുമ്മി,

"" ഇവിടിരിക്കോ..? ഞാനിതോന്ന് കൊണ്ടോയി അരച്ചിട്ട് വരാം.. ""

ന്ന് അടുക്കളയിൽ കസേരയിട്ട് ഇരിക്കുന്നവളോട് ചോദിച്ചപ്പോ ഒന്ന് തലയനക്കി,

അങ്ങനെ ഒരു പ്ലേറ്റിലേക്ക് തിരുമ്മിയിട്ട തേങ്ങക്കൊപ്പം കുറച്ച് മഞ്ഞളും, കുറച്ച് മൊളക് പൊടിയും ഉപ്പും, കൂടെ കുറച്ച് പുളിയും ചേർത്ത് ഞാൻ അരകല്ലിനടുത്തേക് പൊയ്, അടുക്കളവശത്തു നിന്ന കറിവേപ്പിലയിൽ ഒരു തണ്ട് പൊട്ടിച്ചു കഴുകി അതിലേക്ക് ഇട്ട്, ഒപ്പം കുറച്ച് വെള്ളവും ചാലിച്ചു കല്ലും കഴുകി അരച്ച് പരുവമാക്കി,

അപ്പോളേക്കും പെണ്ണവിടെ ഇരുത്തിയ ഇരിപ്പ് തന്നെ.. ഞാൻ വന്നതും ഒന്ന് ചിരിച്ചു.

ടപ്പയിൽ ഇട്ട് വച്ചിരുന്ന പപ്പടവും കയ്യിലെടുത്ത് ചീന ചട്ടിയും ഒപ്പം ഒരു പാത്രത്തിൽ കുറച്ച് ചെറു പയറും കഴുകിയിട്ടു, ഒന്ന് വേകാൻ വെച്ചു, അപ്പോളേക്കും പപ്പടം രണ്ടെണ്ണം പൊള്ളിച്ചെടുത്തു ഞാൻ. അങ്ങനെ ആയിവന്ന പയറിലേക്ക് പപ്പടം കാച്ചിയ ചീന ചട്ടിയിൽ പൊട്ടിച്ച കടുകും, വറ്റൽ മുളകും, കറിവേപ്പിലയും അരച്ച തേങ്ങയുടെ ബാക്കിയും, കുറച്ച് മഞ്ഞൾ പൊടിയും ഉപ്പും പാകത്തിന് തൂകി, കുറച്ച് മുളക് പൊടി വിതറി പകമാകാൻ വെച്ചു.

എല്ലാം താഴെയാക്കി, എടുത്ത പാത്രങ്ങൾ കഴുകി വെച്ചു ഞാൻ,

ഉണ്ടാക്കിയ കഞ്ഞിയും, പയറും, പപ്പടവും ചമ്മന്തിയും, പിന്നെ വല്യമ്മ ഉണ്ടാക്കി

💬 Comments

View all comments