Chapter Title : നിശാഗന്ധി 8 [വേടൻ]
ഹോർലിക്സ് കുപ്പിയിൽ സൂക്ഷിച്ച കടുമാങ്ങ അച്ചാറും കുട്ടി പെണ്ണിന് വാരി കൊടുത്തു,
"" എങ്ങനെണ്ട്..?? ""
മതിമറന്നു ചിരിക്കുന്ന പെണ്ണിനെ കണ്ടതും ഞാൻ പുരികം വളച്ചു. അതിന് കഴുത്തിൽ പിടിച്ചവൾക്ക് നേരെ വലിച്ചെന്റെ കവിളിൽ അമർത്തിയൊന്ന് മുത്തിയവൾ..
"" എനിക്കെന്റെ ഈശോ കൊണ്ടോന്ന് തന്നതാ നിന്നെ.. നീയെന്റെ ജീവനാ... ജീവൻ..! ""
അങ്ങനെ കഴിപ്പൊക്കെ കഴിഞ്ഞു വന്ന് കിടന്നപ്പോ, പെണ്ണിന് ഒരു നാണം, ന്റെ ബനിയനിൽ പിടിമുറുക്കിയ പെണ്ണിന്റെ നാണം... ആ നാണം രണ്ടാളേം ഷീണിപ്പിച്ചേ അടങ്ങു ന്ന് അറിയാവുന്നത് കൊണ്ട് ലൈറ്റ് ഞാനങ്ങ് ഓഫാക്കി..
"" രതിലയം....രതിലയം....
ലയന സംഗീത താളം... ""
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
അങ്ങനെ നാളുകൾക്ക് ശേഷം ഇന്ന് ഞങ്ങൾ തിരിച്ചു ബാംഗ്ലൂരിലേക്ക് പോവാണ്..
അതിന്റെ അകമ്പടിയോടുള്ള യാത്ര ചോദിപ്പും കഴിഞ്ഞു വന്നപ്പോ കുറച്ച് ഏറെ നേരം വേണ്ടി വന്നു.
"" നിനക്ക് വീട്ടിലോ മറ്റോ കേറണോ...?? ""
കാറിലേക്ക് കയറി സീറ്റ് ബെൽറ്റ് ഇടുന്ന കൂട്ടത്തിൽ ഞാൻ അവളോട് ചോദിച്ചതിന്, മറുപടി വേണ്ടെന്ന് തലയനക്കുമ്പോൾ മറുത്തൊന്നും പറയാതെ ഞാൻ വണ്ടി മുന്നോട്ടേക്ക് എടുത്തു.
"" കൊച്ചേ ദേ...യാ പള്ളിലൊന്ന് നിർത്തണേ.. നിക്കൊന്ന് പ്രാർത്ഥിക്കണം...""
അതിനൊന്ന് മൂളി ഞാൻ സൈഡിലേക്ക് വണ്ടി ഒതുക്കി നിർത്തി, അവള് അകത്തേക്ക് കയറിയതും ഞാൻ വണ്ടിയിൽ തന്നെ ഇരുന്നു, കൂടെ ദേവരാജൻ മാഷിന്റെ പാട്ടൊടുകുടി ഞാനാ ഏകാന്തത നികത്തി നിർത്തി.
ഏറെ നേരം കഴിഞ്ഞവൾ വരുന്ന കണ്ടതും ഞാൻ വണ്ടിയിൽ നിന്നിറങ്ങി, ആരോടോ ന്തോ കുശലം ചോദിച്ചിറങ്ങി വരുന്നവൾ ഷാൾ കൊണ്ട തല മൂടിയിരുന്നു.
"" കാത്തിരുന്നു മുഷിഞ്ഞോ...??
💬 Comments
View all comments