0%

Chapter Title : നിശാഗന്ധി 8 [വേടൻ]

Author : Kambikathakal Read All Parts 1.2K

അത്രേം പറഞ്ഞൊപ്പിച്ചു.

"" അയ്യോടാ... ഞങ്ങള് വെളിയിലാണല്ലോ.. നിങ്ങള്‌ നിക്ക് ഞങ്ങളു ദേ ഇപ്പോ വരാം... ""

ഞാൻ ഫോൺ കട്ടാക്കി പോക്കറ്റിൽ ഇട്ടു, അവളൊന്നും മിണ്ടില്ല, നേരെ അവിടെ സ്റ്റൈയറിൽ ഇരുന്ന്.. കൂടെ ഞാനും.

സമയം നീണ്ടു കൊണ്ടിരുന്നു, ഒരു രണ്ട് മണിക്കൂർ ഞങ്ങൾ വെളിയിൽ തന്നെ ഇരുന്നു.

മനുഷ്യന് വരുന്ന ഓരോ എടപാട്..

ലിഫ്റ്റ് ഇറങ്ങി വരുന്നവരെ കണ്ടതും നിക്ക് അങ്ങോട്ട് പൊളിഞ്ഞു കേറി, കാരണം യാത്ര ചെയ്ത് ഷീണിച്ചു വന്നതാണ് ഞങ്ങൾ, ഒന്ന് കിടക്കാൻ പോലും പറ്റില്ല, അതിന്റെ എല്ലാ ദേഷ്യവും ന്നിലേക്ക് വന്നു.

അത് കണ്ടാണെന്ന് തോന്നുന്നു സ്റ്റെഫി ന്റെ കയ്യിൽ പിടിമുറുക്കി, വേണ്ടെന്ന് കണ്ണ് കാണിച്ചു.

"" നിങ്ങള്‌ വന്നൊരുപാട് നേരായില്ലേ... ഞങ്ങളൊന്ന് പുറത്തോട്ട് ഇറങ്ങിയതാ.. വാ... ""

ഞങ്ങളെ കണ്ട് രണ്ടാളുമൊന്ന് ചിരിച്ചു ഒപ്പം ഞങ്ങളും, പറഞ്ഞുകൊണ്ട് അവര് നേരെ ഡോർ തുറന്നു. അകത്തേക്ക് കയറിയ ഞാനൊന്ന് നിന്നു. കൂടെ സ്റ്റെഫിയുടെ കൈ ന്റെ കയ്യിൽ അമർന്നു...

കാരണം... അത്രേം വൃത്തിയോടും, അടുക്കോടും കൂടിയവൾ നോക്കിയിരുന്ന ഫ്ലാറ്റിന്റെ അവസ്ഥ കണ്ട് ചങ്കോന്ന് പിടഞ്ഞു.

നിക്ക് ഏത് നേരത്താണോ ഇവരോട് ഇവിടെ നിന്നോളാൻ പറയാൻ തോന്നിയെ.. ഞാൻ അവനെ ഒന്ന് നോക്കി,

പക്ഷെ യാതൊരു വിധ മാറ്റവും ഇല്ലാതെ അവര് രണ്ടാളും കൂടെ അകത്തേക്ക് കയറി പോകുകയാണ് ചെയ്തത്. അവൻ നേരെ ചെന്ന് ആ ബ്രൗൺ സെറ്റിയിൽ ഇരുന്നു.. ഏഹ്...

ഇവിടെ കിടന്നത് ഒരു വൈറ്റ് സെറ്റിയായിരുന്നല്ലോ... ഒന്നുടി സൂക്ഷിച്ചു നോക്കുമ്പോൾ കാണാം അഴുക്കാണ്..

"" സിദ്ധു.... ഒന്നിങ് വന്നേ...

💬 Comments

View all comments