0%

Chapter Title : നിശാഗന്ധി 8 [വേടൻ]

Author : Kambikathakal Read All Parts 1.2K

""

സ്റ്റെഫി നേരെ ഞങ്ങളുടെ മുറിയിലേക്ക് കയറാനായി നടന്നതും

"" ആ മുറിമാത്രം തുറക്കാൻ പറ്റിയില്ല ചേച്ചി... പൂട്ടിയിരിക്കയായിരുന്നത്.. ""

അവളെങ്ങോട്ട് നടക്കാൻ തുടങ്ങുമ്പോൾ ശ്രയ അവളോടായി പറഞ്ഞതും,

ഇനി ഇതൂടെ തുറന്ന് കിട്ടാത്തതിന്റെ കുറവേ ഉള്ളു... ന്നൊരു ഭാവത്തോടെ മറുപടി ഒന്നും പറയാതെ, ഷെൽഫിനു മുകളിൽ നിന്നും കീയെടുത്തു അവളാ മുറി തുറന്ന് അകത്തേക്ക് കയറി. ഒപ്പം ഞാനും.

"" ന്താ സിദ്ധു ഇതൊക്കെ...? ന്തൊക്കയാ ഇവിടെ കാണിച്ചു വച്ചിരിക്കുന്നെ...?? ""

അകത്ത് കയറി വാതിൽ അടച്ചതും അവളെന്നോട് ശബ്ദമില്ലാതെ മുരണ്ടു,

ഒന്നും മിണ്ടാതെ നിക്കയല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല നിക്ക്.

"" ഹാ ന്തേലും കാണിക്ക്... "" അവള് ബാഗ് തുറന്ന് ഒരു ടവലും എടുത്ത് ബാത്‌റൂമിലേക്ക് കയറി.

അതോടെ ഞാൻ മുറിവിട്ട് പുറത്തിറങ്ങി, നേരെ ഹാളിലേക്ക് നോക്കി, അമല് മാത്രം അവിടിരിക്കുന്നു. ഓഹ്... ടീവി കാണുവാ... കാണിക്കാം.. നിന്നെ ഞാൻ നല്ലോണം കാണിച്ച് തരാം...!!

"" ടാ നീയൊന്നിങ്ങ് വന്നേ, നമ്മക്കൊന്ന് പുറത്ത് പോയിട്ട് വരാം... ""

ശ്രെയ കേൾക്കണ്ട ന്നോർത്ത് അവന്റെ അടുത്തേക്ക് ചെന്നാണ് ഞാനത് പറഞ്ഞത് ഉടനെ.

"" ഓഹ് ഞയില്ലളിയ... നീ പോയിട്ട് വാ.. ""

അവനൊന്നൂടി ആ സോഫയിൽ മൂരിനിവർന്നിരുന്നു.

"" അയ്യോ.. നിന്റച്ഛന്റെ രണ്ടാങ്കെട്ടിന് പോവനല്ല ഞാമ്പിളിച്ചേ... മര്യാദക്ക്ങ്ങോട്ട് ഇറങ്ങി വാടാ ഫുണ്ടെ.... ""

അതും പറഞ്ഞു ഞാൻ നേരെ വെളിയിലേക്കിറങ്ങി. കുറച്ചു കഴിഞ്ഞു അവനും ഇറങ്ങി വന്നതും, ഞാൻ അവനുമായി നേരെ ഓപ്പൺ ഏരിയയിലേക്ക് നടന്നു.

"" ന്താണ് മുന്നോട്ടുള്ള നിന്റെ പരുപാടി..?? ""

💬 Comments

View all comments