Chapter Title : നിശാഗന്ധി 8 [വേടൻ]
സ്റ്റെഫിയെയും നോക്കി ഞാൻ അവനോട് കാര്യം തിരക്കി..
""അതൊക്കെ പറയാം..നീ വന്നെയ്യാദ്യം..!""
ഞാൻ തലയനക്കി മുന്നോട്ടേക്ക് നടന്നതും അവളെന്റെ കയ്യിൽ കൈ കോർത്തു,
"" ഒരുപാടാകല്ലേ...!!"" ന്നോട് മാത്രം രഹസ്യം ന്നോണം പറഞ്ഞവൾ കൈ അയച്ചു, ഞാൻ ഇല്ലെന്ന് പറഞ്ഞു അവർക്കൊപ്പം അമലിന്റെ ഇനോവയിൽ കയറി.
"" ആരാ മോളെ വിശാലിനൊപ്പം വന്ന കുട്ട്യോള്... കണ്ണന്റെ കുട്ടാരാണോ.. ""
"" ആഹ്ഹ് വല്യമ്മേ... ഫ്രണ്ട്സാ... "" സിദ്ധു പോയ വഴിയേ നോക്കി അവൾ മറുപടി കൊടുത്തു. ന്തോ പ്രശ്നം ഉണ്ടെന്ന് മനസിലായി അവൾക്.. ഇല്ലെങ്കിൽ എല്ലാം കൂടെ അവനെ കാണാൻ ഇങ്ങോട്ട് വരില്ല. വല്യമ്മക്കും പിള്ളേർക്കുമൊപ്പം അവൾ അകത്തേക്ക് കയറി,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
"" ചുമ്മാ കിടന്ന് മോങ്ങാതെ നീ കാര്യം പറയെന്റമലേ... ""
അവിടുന്ന് നേരെ അവർ വന്നത് ന്റെ വീട്ടിലേക്കാണ്, മുന്നിൽ നിരത്തി വെച്ച ഗ്ലാസ്സിനും കുപ്പിക്കും നടുവിലിരുന്ന് മോങ്ങുന്ന അമലിനെ നോക്കി,
"" ന്തായാലും പറയാൻ പോണത് നല്ലകാര്യോന്നുവല്ല... അപ്പോ പിന്നെ രണ്ടെണ്ണം അടിച്ചിട്ട് ബാക്കി പറയാം ന്തേ...?? ""
മുന്നിൽ കുപ്പി വെച്ചോണ്ടുള്ള സംഭാഷണത്തിൽ തൃപ്തനല്ലാതെ വിശാല് അത് കയ്യിലെടുത്തു.. ന്നാ പിന്നെ അങ്ങനെ ആവട്ടെ ന്ന് എല്ലാരും.
അതോടെ അവൻ ഒഴിച്ചു വെച്ച ഗ്ലാസ്സ് ഓരോരുത്തരായി വായിലേക്ക് കമഴ്ത്തി.
കമഴ്ത്തിയ ഗ്ലാസിന്റെ കൂടെ ഓരോ കരച്ചിലും അമൽ പുറത്തേക്ക് വിട്ടു.
"" ചുമ്മാ കിടന്ന് മോങ്ങാതെന്റെ നായെ...ആളൊള് വിചാരിക്കും നീ പെറാൻ പോവാന്ന്. ""
അവന്റെ കരച്ചിൽ കണ്ട് വിശാല് ഒരു ഗ്ലാസുടി വായിലേക്ക് കമഴ്ത്തിയതും ഞാൻ അവനെ നോക്കി,
""
💬 Comments
View all comments