Chapter Title : നിശാഗന്ധി 8 [വേടൻ]
ഇക്ക ഈ സൈസ് എടുക്കാത്തതാണല്ലോ.. "" ന്നൊരു മുഖഭാവത്തിൽ ഞാനവനെ നോക്കുമ്പോൾ അവനൊന്ന് ഇളിച്ചു കണ്ണ് കാണിച്ചു.
"" നീ പറ... ന്താ കാര്യം... "" ഞാൻ വിശാലിന്റെ കയ്യിൽ നിന്നും കുപ്പി വാങ്ങി ന്റെ ഗ്ലാസ്സിലേക്ക് കമഴ്ത്തി.
"" സിദ്ധു.... അളിയാ... നിക്ക്... എനിക്കിതോന്നും സഹിക്കാൻ പറ്റണില്ലടാ... ""
"" കണ്ട.. അവനത് സഹിക്കാൻ പറ്റണില്ല ന്ന്.. നീയെന്തിനാ മൈരാ...
അത്രേം കൊള്ളിച്ചു ഒഴിക്കാൻ പോയെ..അതല്ലേ അവന് വിഷമായെ.... കുപ്പി ഇങ്ങ് കൊണ്ടാ, ഞാ... ഞാൻ പിടിച്ചോളാടാ മോനെ... നീ വിഷമിക്കണ്ട.. പൊട്ട്... ""
വിശാല് നിക്ക് നേരെ കൈ നീട്ടിയതും ഞാൻ അവനെ ചുമ്മാ തട്ടിയെറിഞ്ഞു.
"" അതല്ലെടാ...ഇത് വേറെയാ... വേറെ... ""
ഒന്ന് കുഴഞ്ഞ നാവുമായവൻ അതിനെ തിരുത്തുമ്പോ, വിശാല് വീണ്ടും.
"" ഏഹ്... വേറെയും സാധനോ...?? മുടിയാനായിട്ട്.. ഞാനിന്ന് അടിച്ച് മരിക്കും... എവിടാ.. എവിടാടാ ന്റെ സണ്ണിക്കുട്ടാ നീ സാധനം ഒളിപ്പിച്ചിരിക്കുന്നേ...ഏഹ്.. ""
അതിന് പുളിച്ചു നാറിയ വാ കൊണ്ട് നാലഞ്ചു തെറിയും വിളിച്ചവൻ അവിടുന്ന് എന്റെ അടുത്തേക്ക് ഇരുന്നു. മാറ്റവന്മ്മാരെല്ലാം വെള്ളമടിയിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചു, ആദ്യം അടി... പിന്നെ അമൽ.. അതാണ് അവന്മാരുടെ നിബന്ധന.
"" അളിയാ... എനിക്കൊരു കൊച്ചിനെ ഭയകര ഇഷ്ടടാ... ""
ഞനൊരു പെഗ്ഗ് കൂടെ അകത്താക്കിയതും അവൻ കാര്യം വിവരിച്ചു.
"" ആണാ... നല്ല കാര്യം അളിയാ..നീയും കൂടെ ഒരു പെണ്ണ് കെട്ട്...
അങ്ങനെലും കുളിക്കാൻ വരണ ചേച്ചിൻമാർക്കൊരു ആശ്വാസമാവുല്ലോ... "
വിശാല് വീണ്ടും.. അമല് ഓഴിപ്പിനിടയിലും പല്ല് ആഞ്ഞു കടിച്ചു.
"" സത്യായിട്ടും
💬 Comments
View all comments