0%

Chapter Title : നിശാഗന്ധി 8 [വേടൻ]

Author : Kambikathakal Read All Parts 1.2K

അളിയാ... ഈ നായിന്റെ മോനെ ഞാൻ തച്ചുകൊല്ലും... "" അവന് നേരെ ഒന്ന് ആഞ്ഞു അവനത് പറഞ്ഞതും,

"" വിശാലെ ടാ.., നീ ചുമ്മായിരി..

അളിയാ നീ പറയളിയാ... ""

അതിനൊന്ന് മൂളി അവൻ വീണ്ടും സീരിയസ് ആയി.

"" എടാ.. അതല്ലെടാ ഇവിടുത്തെ പ്രശ്നം.. അവള്ടെ കല്യാണ നാളെ... എത്ര ആലോചിച്ചിട്ടും നിക്കൊരു എത്തും പിടിം കിട്ടുന്നില്ല...

അളിയാ നീ ന്തേലും ചെയ്യണം... ല്ലേ സത്യയിട്ടും ഞാൻ ചത്തളയും.. ""

അത് പറഞ്ഞു മുഴുവപ്പിക്കുന്നതിന് മുന്നേ അവന് പിന്നിൽ നിന്നും വിശാല് ഒരു മരത്തിന്റെ കഷ്ണം അവന് നേരെ നീട്ടിയതും ഞാൻ കണ്ണ് കൊണ്ട് വേണ്ടെന്ന് കാട്ടി...

അവന് എത്തും പിടിം കിട്ടാൻ കൊടുക്കാൻ പറ്റിയ സാധനം... ഇവനെ കൊണ്ട്..

"' ഞാനിപ്പോ ന്ത്‌ ചെയ്യാനാടാ...?? "" ഞാൻ അവനെ നോക്കി. അവൻ അത്രെയേറേ ദയനീയതയിൽ ന്നെ തിരിച്ചും നോക്കി.

"" ഞനൊരു ഐഡിയ പറയാം.... ""

ന്ത്‌ ചെയ്യും ന്ന് ചിന്തിച്ചിരിക്കുമ്പോൾ ഞാനും അവനും പെട്ടന്ന് വിശാലിനെ തിരിഞ്ഞു നോക്കി, ഇനിയാ പെട്ട തലയിലും ബുദ്ധി വീണാലോ...?

ന്നാൽ ബാക്കി ഉള്ളവന്മ്മാർ സാധനോം അടിച്ച് തീർത്ത് ഓഫായി.. ഉഫ്ഫ് ഡെഡിക്കേഷൻ...

"" ന്താടാ....!!

ന്തേലും വഴി ഉണ്ടേൽ പൊന്നളിയാ നീ പറ... ""

അമല് പെട്ടന്ന് അവന് നേരെ തിരിഞ്ഞു. വിശലൊന്ന് പറ്റായി വരണ്ട്...

"" നാളെ ആ... പെണ്ണ്.. ന്റെ കല്യാണം ആണെന്ന്... ആണന്നല്ലേ നീ പറഞ്ഞേ... ""

വല്യ കാര്യത്തിൽ പറഞ്ഞു തുടങ്ങിയത്തിന് അവൻ ഒന്ന് മൂളി ചെവി കൂർപ്പിച്ചു. കൂടെ

💬 Comments

View all comments