Chapter Title : നിശാഗന്ധി 8 [വേടൻ]
ഞാനും.
"" ന്തായാലും ഇത്രേ ആയാ സ്ഥിതിക്ക്... നമ്മക്കൊരു കാര്യഞ്ചേയ്യാം... നാളെ അവിടെ വരെ പൊയ്... ആ കല്യാണോം കൂടി... രണ്ടെണ്ണം അടിച്ചിട്ട് വരാം..ന്തേ...? ""
മുന്നിൽ നിന്ന് വിറക്കുന്ന അമലിനെ ഞാൻ പിടിച്ചു, വിശാലിനെ നോക്കുമ്പോ, വേറെ ഐഡിയ ചിന്തകളുമായി അവനാ വെറും നിലത്തേക്ക് കിടന്നു... വാള് വെക്കാണ്ട് ഇരുന്നാ മതി.. ല്ലേ നാളെ ഇതെല്ലാം ഞാന്തന്നെ കോരേണ്ടി വരും.
"" അവൻ പറ്റാ... നിയത് കേക്കണ്ട..!""
"" സിദ്ധു.. ടാ... ന്തേലും വഴി ഉണ്ടേൽ പറ... അളിയാ അവളില്ലാണ്ട് നിക്കൊരു നിമിഷം പോലും ജീവിക്കാൻ പറ്റില്ലെടാ... ""
"" നീയൊന്ന് അടങ്ങേന്റെമലെ... ഞനൊന്ന് ആലോചിക്കട്ടെ.... ""
അവന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.
ഞനൊരു പുകക്ക് കൂട്ടുപിടിച്ചു. ഒരു സിഗരറ്റ് കത്തി കഴിഞ്ഞതും ഞാനത് കളഞ്ഞു നേരെ ഇരുന്നു.
"" നീ വിളിച്ചവള് ഇറങ്ങി വരോ...?? ""
ന്റെ ചോദ്യത്തിന് അവനൊരു നിമിഷം പോലും വൈകാതെ മറുപടി തന്നതും,
"" നിനക്കിപ്പോ അവളെ വിളിക്കാൻ പറ്റുന്ന അവസ്ഥയാണോ..?? ""
ഉള്ളിൽ കിടക്കുന്ന സാധനത്തിന്റെ മൂപ്പിൽ ഞാൻ കേറി അങ്ങ് കൊളുത്തി, അഹ് ഇന്ന് കെട്ട് നടത്തിട്ടെ ബാക്കി കാര്യൊള്ളു..
"" അല്ലെ വേണ്ട... ന്നാ ന്റെ ഫോണിന്ന് വിളി... വിളിച്ചിട്ട് ഇങ്ങോണ്ട... ""
പറഞ്ഞത് കേട്ടതും അവൻ കാൾ കണക്ട് ചെയ്തു, അവൻ പറഞ്ഞതിന് പുറമെ ആ കൊച്ചിന്റെ ഭാഗവും നമ്മള് കേക്കണോല്ലോ... കാരണം കൂടെ ഉള്ളതെല്ലാം വിവരമുള്ള ആളൊള് ആയത് കൊണ്ട് പ്രതേകിച്ചു ചോദിക്കണം..
നാലാമത്തെ റിങ്ങിൽ കാൾ അറ്റൻഡ് ആയി, അവനാണ്
💬 Comments
View all comments