Chapter Title : നിശാഗന്ധി 8 [വേടൻ]
ന്ന് പരിചയപ്പെടുത്തി നിക്ക് നേരെ ഫോൺ നീട്ടി.
"" ശ്രയ... ന്റെ പേര് സിദ്ധാർഥ്നാണെ... അമലിന്റെ ഫ്രണ്ട് ആണ്..""
ഞനൊന്ന് സ്വയം പരിചയപ്പെടുത്തി,
"" ആഹ് ചേട്ടാ... അമല് പറഞ്ഞിട്ടുണ്ട്, ""
അവളുടെ ശബ്ദം അത്രെയേറെ വിറയർന്നതായിരുന്നു. നന്നായി കരഞ്ഞ മട്ടുണ്ട്.
"" ശ്രയ... നന്നായി ചിന്തിച്ചിട്ടേ തീരുമാനം പറയാവു... കാരണം നിന്റെ മുന്നോട്ട് ഉള്ള ലൈഫ് ആണ് ഇവിടം കൊണ്ട് തീരുമാനിക്കാൻ പോണത്. അതുകൊണ്ട് തെറ്റായൊരു തീരുമാനം ആണ് എടുത്ത് പോയേതെന്ന് പിന്നീട് തോന്നരുത്... ""
ഞാനുള്ള കാര്യം ഉള്ളത് പോലങ്ങ് പറഞ്ഞു, ഇല്ലേ പിന്നെ അവസാനം ആരും ഒന്നും കണ്ടില്ലെന്ന് വരും.എല്ലാം ന്റെ തലേലും വരും. അതാണെ ഇപ്പോളത്തെ അവസ്ഥ.
അതിനിടക്ക് അമലിന്റെ തെറി വിളിയും...
"" നിയിത് മുടക്കാനാണോ... അതോ നടത്താനാണോ പോണേ.. """
നിക്കക്കള്ളിയില്ലാതെ അവൻ ന്റെ നേരെ ശബ്ദം കുറച്ച് ചാടി.
"" ഞാനിതിൽ നിൽക്കോണോന്നുണ്ടെങ്കിൽ നീയിപ്പോ അവിടെ പോയിരി... ""
അത് പറഞ്ഞതും അവനൊന്നടങ്ങി അവിടെ മാറി ഇരുന്നു.
"" ഇല്ല ചേട്ടാ... ഞാനിത് നന്നായിട്ട് തീരുമാനിച്ചെടുത്ത കാര്യാ... അതിലിനിയൊരു മാറ്റൊമില്ല... എനിക്ക് ഈ കല്യാണത്തിന് ഒട്ടും ഇഷ്ടല്ല.... ""
അവള് കരയാൻ തുടങ്ങി,
"" കരയാതെ,, ഞാൻ പറയണത് ശ്രദ്ധിച്ചു കേക്ക്... അങ്ങനെ ആണെങ്കിൽ നമ്മക്ക് എല്ലാം റെഡി ആക്കാം...""
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
"" എടാ മലരേ... എണ്ണിക്ക്... ""
ഫോണും കട്ടാക്കി ഞാൻ നേരെ അവിടെ തലക്ക് കയ്യും കൊടുത്തിരിക്കുന്ന അമലിന്റെ അടുത്തേക്ക് നടന്നു, നടക്കുമ്പോ കാലൊന്നിടറുന്നതൊഴിച്ചാ ഞാൻ ഓക്കേ ആണ്.
"" ഇരുന്ന് മുക്കാതെ, എഴിച്ചു
💬 Comments
View all comments