Chapter Title : നിശാഗന്ധി 9 [വേടൻ]
പെണ്ണെ എണ്ണിറ്റെ.. എത്രെനേരാന്ന് വെച്ചാ കിടക്കണേ... ""
വൈകുന്നേരം ഒരു നാലരയോടടുത്തെത്തിട്ടും അവളുടെ ഉറക്കം തീരാത്തത് കണ്ടതും ഞാൻ അവളെ വിളിച്ചുണർത്തി, ഒന്ന് മൂരി നിവർന്നവൾ ന്നെ നോക്കിയൊന്ന് കണ്ണിറുക്കി,
"" സമയെന്തായി..?? ""
"" നാലരയായി.. എണ്ണിറ്റെ.. എണ്ണിറ്റ് പൊയ് കുളിക്കാൻ നോക്കിയേ...ചെല്ല്.. ""
അതും പറഞ്ഞു ഞാൻ മുറിയുടെ വാതിൽ കടന്ന് വെളിയിലേക്കിറങ്ങി, ഒരുപാട് നാളിന് ശേഷം വീടും പരിസരവും കണ്ട സന്തോഷത്തിലായിരുന്നു ഞാൻ..ഇവിടെല്ലാം പഴയത് പോലെ തന്നെ.
തൊടിയിലേക്ക് ഇറങ്ങി നോക്കുമ്പോൾ അവിടാകെ, പയറും, കോവലും, വെണ്ടയ്ക്കയും പാവക്കവും വിളഞ്ഞു നിക്കുന്നു..
മ്മ് ഇത്തവണ ഏതായാലും നല്ല വിളവുണ്ട്..
സ്വയമോന്ന് ആത്മഗതിച്ചു ഞാൻ വീണ്ടും അവിടെയെല്ലാം ചുറ്റി നടന്നു,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
തട്ടിക്കൂട്ടി ഒരു ഉച്ചയൂണ് കഴിച്ചു, കഴിപ്പും കഴിഞ്ഞു ഇറയത്തെ വയലിനോട് ചേർത്തു കെട്ടിയ ചെറിയ ഇരുപ്പ് പുരയിൽ ഞാനും ന്റെ സഹധർമ്മിണിയും കൂടെ ഓർമ്മകളുടെ കുത്തഴിക്കുകയായിരുന്നു..
"" ഓർക്കണുണ്ടോ, പണ്ടൊരു മഴയത് ന്നേമെടുത്തു ഈ വയല് മുറിച്ചു കടന്നത്, ""
ഓർമ്മകളിൽ എന്നോ തങ്ങി നിന്ന നാണത്തിന്റെ കണികകളെ മുഖത്തെ ചോര കൊണ്ട് എഴുതിക്കാട്ടി അവളാ വയലിന്റെ ആഴങ്ങളിലേക്ക് കണ്ണ് പായിച്ചു
ഞാനും ആ നാണത്തിൽ പങ്കു ചേർന്ന് അവളെ ചുറ്റി വരിഞ്ഞങ്ങനെ ഇരുന്നു.
"" ഞനൊരുക്കൂട്ടം ചോദിച്ചാ സത്യം പറയോ നീ...?? ""
ഒരിളം ചിരിയോടെ തന്നെ പ്രസന്നമായ മുഖത്തോടൊപ്പം അവളെന്നിലേക്ക് കണ്ണ് പായിച്ചു.
ഞാൻ എന്താണെന്ന് കാര്യം തിരക്കിയതും.. അവള് തുടർന്നു.
"" നിനക്കെപ്പോളെലും ഒരു കൂട്ടി വേണോന്ന് തോന്നിട്ടുണ്ടോ ചെക്കാ... ""
ഇടക്കൊന്ന് പാളി വീണ കൃഷ്ണമണികൾ എന്നിൽ തടഞ്ഞു, ആ നാണത്തിൽ ഇടറുന്ന നോട്ടം ന്നിലേക്കുള്ള പ്രണയമാണ്.
"" ഇടക്ക്..!! ഒരു കൂട്ടി സ്റ്റെഫി കൂടി ഉണ്ടായിരുന്നെങ്കിൽ ന്ന് തോന്നിട്ടുണ്ട്.. മ്മ്..??
ന്തേ ചോദിക്കാൻ..?? ""
ഞാൻ കാര്യം തിരക്കി, ഒന്നുമില്ലെന്ന് പറഞ്ഞവൾ മുഖം വെട്ടിച്ചു, കുറച്ച് നേരം അനക്കമൊന്നും ഉണ്ടായില്ല.. പിന്നെ..!
"" ന്നാലെ..
ഒരു കൂട്ടി സ്റ്റെഫി കൂടെ വരാമ്പോവാ..
ഞാൻ മുഖമോന്ന് ചുള്ക്കി അവളെ നോക്കി, അത് കണ്ടാവണം ന്റെ തൊടയിൽ പിച്ചിയവൾ
💬 Comments
View all comments